തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു

#Health desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ
മൂന്നുവയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിനുപോയിരുന്നു.

വഴിമദ്യേ കുട്ടിയുടെ രക്ഷിതാക്കൾ റോഡരുകിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. കുട്ടിക്കും സർബത്ത് നൽകയിരുന്നു. ഓഗസ്റ്റ് 13-ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Content Highlights: A three-year-old girl from Kottukal, Thiruvananthapuram, was hospitalized at SAT Hospital with Shigella infection after consuming roadside beverages during a family trip to Nagercoil.