ഒട്ടിച്ചേര്‍ന്ന ശരീരവും രണ്ട് തലകളും മൂന്ന് കൈകളുമായി ഇരട്ട കുട്ടികള്‍ ജനിച്ചു

Image Credit: https:||twitter.com|ANI
Image Credit: https:||twitter.com|ANI

ഡിഷയിലെ ആശുപത്രിയില്‍ ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചു. ഇരട്ടകള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളുമാണുള്ളത്. 

ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇങ്ങനെയൊരു കുഞ്ഞ് പിറന്നത്. ഇവരെ പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി. 

ഇത്തരം ശിശുക്കള്‍ ഈ അവസ്ഥയെ അതിജീവിച്ച് സാധാരണ ജീവിതം നയിക്കാന്‍ വളരെ കുറഞ്ഞ സാധ്യതയേ ഉള്ളൂ. ജനിക്കുമ്പോള്‍ തന്നെ നെഞ്ചിന്റെയും വയറിന്റെയും ഭാഗം ഒട്ടിച്ചേര്‍ന്ന നിലയില്‍ ആയിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ ഗര്‍ഭസ്ഥ ശിശു കൃത്യമായി വളരാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. പത്തുലക്ഷത്തില്‍ ഒന്ന് എന്ന തോതില്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ടെന്ന് പ്രദേശത്തെ ഒരു ശിശുരോഗവിദഗ്ധന്‍ ഡോ. ദേബാശിഷ് സാഹൂ പറഞ്ഞു.

Content Highlights: Rare conjoined twins born In Odisha with 2 heads, 3 hands, Health

Content Highlights: