സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധ, 5 മരണം

#Health desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ശനിയാഴ്ച) 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നാല്, മലപ്പുറം, കണ്ണൂർ മൂന്ന്, പാലക്കാട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങിനെയാണ്  ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 133 രോഗബാധയും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

Content Highlights: Kerala is on high alert after reporting 13 new Shigella cases today, bringing the total infections this month to 133 with five recorded deaths, prompting outbreak declarations in four major districts.