ഇനി മണിക്കൂറുകൾ വേണ്ട, 2 മിനിറ്റ് മതി! ഇഞ്ചക്ഷൻ രൂപത്തിൽ ഇമ്മ്യൂണോതെറാപ്പി അവതരിപ്പിച്ച് ഇംഗ്ലണ്ട്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാൻസർ ചികിത്സാരംഗത്ത് മാറ്റംകൊണ്ടുവരുന്ന കണ്ടെത്തലുമായി ഇംഗ്ലണ്ട്. ഇഞ്ചക്ഷൻ രൂപത്തിൽ മിനിറ്റുകൾക്കുള്ളിൽ ഇമ്മ്യൂണോതെറാപ്പി നൽകാനാവുന്ന പുതിയ രീതി വികസിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പ്. മണിക്കൂറുകളെടുത്ത് മാത്രം കയറുന്ന ഇമ്മ്യൂണോതെറാപ്പി മരുന്ന് വെറും രണ്ടുമിനിറ്റിനുള്ളിൽ ശരീരത്തിലെത്തും എന്നതാണ് പുതിയ രീതിയുടെ സവിശേഷത.

Pembrolizumab എന്ന മരുന്നിന്റെ ഇഞ്ചക്ഷൻ രൂപമാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മിനിറ്റിനുള്ളിൽ നൽകാവുന്ന ഈ ചികിത്സയിലൂടെ PD-1 എന്ന പ്രോട്ടീനെ തടഞ്ഞ് കാൻസർ കോശങ്ങളെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.

മുമ്പ് ഈ മരുന്ന് ഡ്രിപ്പായാണ് നൽകിയിരുന്നത്. മരുന്ന് സജ്ജീകരിക്കുന്നതുനായി മാത്രം ഏകദേശം രണ്ട് മണിക്കൂർ വരെ എടുത്തിരുന്നു. പുതിയ ഇഞ്ചക്ഷൻ സംവിധാനത്തിലൂടെ ഇത് മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം.

നിലവിൽ ഈ ചികിത്സ സ്വീകരിക്കുന്ന ഏകദേശം 14,000 രോഗികൾക്ക് പുതിയ രീതി ഗുണകരമാകും എന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. മൂന്ന് ആഴ്ചയ്ക്കൊരിക്കൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇഞ്ചക്ഷനോ, അല്ലെങ്കിൽ ആറാഴ്ചയ്ക്കൊരിക്കൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഇഞ്ചക്ഷനോ ആയി ഇത് നൽകും.

കഴിഞ്ഞ വർഷം ഏകദേശം 15,000 രോഗികൾക്ക് Nivolumab എന്ന സമാനമായ ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനും ലഭ്യമായിരുന്നു. വേഗത്തിലുള്ള ഇത്തരം ചികിത്സാരീതികളിലൂടെ രോഗികൾക്ക് ആശുപത്രിയിൽ ചെലവഴിക്കേണ്ട സമയം ഗണ്യമായി കുറയ്ക്കുകയും അവരുടെ ദൈനംദിന ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുകയും ചെയ്യുമെന്ന് NHS കാൻസർ വിഭാഗത്തിന്റെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫസർ പീറ്റർ ജോൺസൺ പറഞ്ഞു.

സെന്റ് ആൽബൻസിൽ നിന്നുള്ള 89 വയസ്സുള്ള ഷിർലി സെർക്സസ് ആണ് ചികിത്സ ലഭിച്ച ആദ്യ രോഗികളിൽ ഒരാൾ. ചികിത്സ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയായത് തന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയെന്ന് അവർ പറഞ്ഞു.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ നശിപ്പിക്കുവാൻ ശാക്തീകരിക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ചെയ്യുന്നത്.

Content Highlights: New immunotherapy injection reduces treatment time from hours to minutes., Utilizes Pembrolizumab to block PD-1 proteins and boost immune response., Benefits 14,000 patients annually in England.