ഓർമശക്തി വർധിപ്പിക്കും, ചർമം തിളങ്ങും; ബദാം കഴിക്കുന്നത് പതിവാക്കൂ, ഗുണങ്ങൾ ഇരട്ടിയാണ്

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

നമ്മുടെ ആരോ​ഗ്യത്തിന് വലിയരീതിയിൽ ​ഗുണം ചെയ്യുന്നവയാണ് നട്സുകൾ. അതിൽ തന്നെ സൂപ്പർഫുഡ് ആയി കണക്കാക്കാവുന്ന ഒന്നാണ് ബദാം. വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ പോലുള്ള പോഷകങ്ങളുടെ ഉയർന്ന അളവ് കാരണം ബദാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓർമശക്തി മെച്ചപ്പെടുത്താനും ബദാം നല്ലതാണ്. ദിവസവും മൂന്നോ നാലോ ബദാം കഴിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. 

ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ  കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്ന ഇത് വിശപ്പിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് നല്ലൊരു ഭക്ഷണമാണ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. 

പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന് തിളക്കമേകാന്‍ സഹായിക്കും. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ  ബദാം  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Almonds: Boosting Brainpower, Enhancing Skin, and More