കുത്തിവരച്ചതു പോലെയുള്ള കുറിപ്പടി; രോഗികള്‍ നെട്ടോട്ടമോടുന്നു

കൊല്ലം: കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഒരു ഡോക്ടറുടെ കുറിപ്പടി രോഗികളെ വലയ്ക്കുന്നു.
കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍.
കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി പറയുന്നു.
എന്നിട്ടും എഴുത്തില്‍ മാറ്റമൊന്നുമില്ല.
Content Highlights: a doctors prescription at karunagapally chest hospital makes it difficult for patients