ഹൃദയം കാക്കാൻ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് പറയുന്നതിന് പിന്നിൽ

ആയുർവേദത്തിൽ ശരീരത്തെ കുറിച്ച് സുദൃഢമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. ഏഴു ധാതുക്കൾ - രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം. - ഇവ ശരീരത്തെ ഘടനാപരമായി നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന building blocks പോലെ ആണ്. ഇവ പോഷിപ്പിക്കപ്പെടുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നുമാണ്. കർമപരമായി ശരീരത്തെ നിലനിർത്തുന്നവയാണ് മൂന്നു ദോഷങ്ങൾ - വാതം, പിത്തം, കഫം. ഇവ ഇവരുടെ കർമങ്ങൾ കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നാൽ നാം ആരോഗ്യത്തോടെ ജീവിക്കും. അല്ലാത്ത പക്ഷം രോഗികളാക്കുന്നു.
ഇതു പോലെ തന്നെ ആയുർവേദം പ്രാധാന്യം നൽകുന്ന ഒരു തത്വമാണ് മർമങ്ങൾ. ശരീരത്തിൽ 107 മർമങ്ങളുണ്ട്. അവയിൽ 3 എണ്ണം മഹാമർമങ്ങൾ എന്ന് കണക്കാക്കപ്പെടുന്നു. ശിരസ്, ഹൃദയം, വസ്തി ഇവയാണ് ആ മൂന്നു മർമങ്ങൾ ശരീരത്തിന്റെ നിലനിൽപ്പിന് ഇവ മൂന്നിനും ഉള്ള പ്രധാന സ്ഥാനം ഈ വിശേഷണം സാധൂകരിക്കുന്നു.
Content Highlights: how does sleep food and exercise affect your heart health