വൃത്തിയുള്ള പാചകത്തിനായി നിർദ്ദേഷങ്ങൾ നൽകി ലോകാരോഗ്യ സഘടന

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

ജ്യൃസി ചിക്കന്‍, ഡെന്‍ഡര്‍ ചിക്കന്‍ എന്നിങ്ങനെ ചിക്കന്റെ മിതൃത്വം നോക്കി ഭക്ഷണം കഴിക്കാന്‍ മലയാളി ശീലിച്ച കാലമാണിത്. പഴങ്കഞ്ഞിയും കപ്പയും മുതല്‍ അണ്ടാവിലുണ്ടാക്കി ഒരിമിച്ചിരുന്ന് കഴിക്കുന്ന മാഗ്ഗി വരെ നമ്മളുടെ ആസ്വാദനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഭക്ഷണാസ്വാദനവും കുതുച്ചുയര്‍ന്ന ഭക്ഷവിഷബാധയെന്ന കടമ്പയും ഒരേ സമയമാണ് വാതില്‍പ്പടിയില്‍ വന്നു നില്‍ക്കുന്നത്. 

ചില ഉത്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ പിന്നൊരു തിരിച്ചുപോക്കില്ലെന്ന് പറയുമ്പോലെ സുരക്ഷിതമായ ഭക്ഷണം കഴിച്ചു ശീലിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കുണ്ടാകില്ല. ഭക്ഷണം തയ്യാറാക്കുന്നതിന് ഈ 'ഗോള്‍ഡന്‍ റൂളുകൾ' ഫോളോ ചെയ്യു എന്ന് പറയുകയാണ് ലോകാരോഗ്യ സഘടന. 

ആഗോള തലത്തില്‍ പാചക രീതികള്‍ പല തരത്തിലാണെങ്കിലും ഫക്ഷണത്തിലൂടെ പടരുന്ന പല കീടാണുക്കളെയും പിടിച്ചുകെട്ടാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സഹായകമായേക്കും. പല സ്ഥലങ്ങളിലേയും കാലവസ്ഥക്കനുസരിച്ച് ഇവ പാലിക്കുന്നതിന് വൃത്യാസമുണ്ടായേക്കാം. 

 പ്രൊസസ് ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുക

പഴങ്ങളും പച്ചക്കറികളും പോലുള്ള  ഭക്ഷണങ്ങള്‍ അവയുടെ സ്വാഭാവിക അവസ്ഥയില്‍ ഭക്ഷ്യയോഗ്യമാകുമ്പോള്‍ പാല്‍ പോലുള്ളവ ശുദ്ധീകരിച്ച (പാസ്ച്ചുറൈസ്) ശേഷം കഴിക്കുന്നതാണ് ഉത്തമം. അയണൈസിങ്ങ് റേഡിയേഷന്‍ നല്‍കി ഫ്രീസ് ചെയ്തവയോ അല്ലെങ്കില്‍ ഫ്രഷ് ആയതോ ആയ പോള്‍ട്രീ ഉത്പന്നങ്ങള്‍ കഴിവതും തിരഞ്ഞെടുക്കുക. ഉത്പന്നങ്ങളുടെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ്  ഫുഡ് പ്രോസസിങ്ങ് കണ്ടുപിടിച്ചതെന്ന് മനസ്സിലാക്കുക. പാചകം ചെയ്യാതെ തന്നെ കഴിക്കാനാകുന്ന ലെറ്റൂസ് പോലുള്ളവ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക. 

ഭക്ഷണ സാധനങ്ങള്‍ കൃത്യമായി പാചകം ചെയ്യുക

പാചകം ചെയ്യാതെ കോഴി, മാംസം, മുട്ട, ശുദ്ധീകരിക്കാത്ത പാല്‍ എന്നിവയ രോഗം പടര്‍ത്താന്‍ സാധ്യതയുളള ചെറുജീവികളാല്‍ സമ്പന്നമായിരിക്കും. 
നന്നായി പാചകം ചെയ്യുന്നത് രോഗകാരികളെ ഇല്ലാതാക്കാന്‍ സഹായിക്കും. 

പാചകം ചെയ്ത ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ കഴിക്കാൻ ശ്രമിക്കുക

പാകം ചെയ്ത ഭക്ഷണങ്ങളുടെ ചൂട് പോകുമ്പോള്‍ സൂക്ഷ്മാണുക്കള്‍ പെരുകുന്നതിന് കാരണമാകുന്നു. ഭക്ഷണ പതാര്‍ത്ഥങ്ങള്‍ പാചകം ചെയ്തയുടന്‍ തന്നെ കഴിക്കാന്‍ ശ്രമിക്കുക.

പാചകം ചെയ്ത ഭക്ഷണം സൂക്ഷിക്കേണ്ടതെങ്ങനെ?

ബാക്കിയാകുന്ന ഭക്ഷണം സൂക്ഷിക്കുമ്പോള്‍ 60 ഡിഗ്രീ സെല്‍ഷ്യസ് ചൂടിന് മുകളിലോ  10 ഡിഗ്രീ സെല്‍ഷ്യസ് തണുപ്പിന് താഴെയോ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഭക്ഷണം സൂക്ഷിക്കാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍ ഇത് പരമാവധി പാലിക്കാന്‍ ശ്രമിക്കുക. 

ഭക്ഷണത്തിലൂടെയുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന കാരണം ഫ്രിഡ്ജില്‍ ചൂടോടെ ഭക്ഷണം സൂക്ഷിക്കുന്നതാണ്. ചൂടോടെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ഇത് ഭക്ഷണം തണുക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനും കൂടുതല്‍ സൂക്ഷമാണുക്കള്‍ പെരുകുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

ഫ്രിഡ്ജിലും മറ്റുമുള്ള ഭക്ഷണം പുറത്തെടുക്കുമ്പോള്‍ നല്ലപോലെ ചൂടാക്കുക. കൃത്യമായാണ് ഭക്ഷണം സൂക്ഷിക്കുന്നതെങ്കില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം കുറക്കാമെങ്കിലും പൂര്‍ണ്ണമായു ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. ഇതിനായാണ് കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും ചൂടെത്തുന്നതു പോലെ ചൂടാക്കാണമെന്ന് പറയുന്നത്. 

ഭക്ഷണത്തിലൂടെ പകരുന്ന രോഗത്തിന് കാരണമാകുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ വാഹിനികളാണ് മൃഗങ്ങള്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണ പഥാര്‍ത്തങ്ങള്‍ അടച്ച് സൂക്ഷിക്കുക. 

ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.

ഇറച്ചി, കോഴി, മീന്‍ പോലുള്ളവ വൃത്തിയാക്കി ശേഷം പാചകത്തിലേക്ക് കടക്കുന്നതിന് മുമ്പും കൈകള്‍ ശുദ്ധീകരിക്കുക. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിനു ശേഷം കൃത്യമായും കൈകള്‍ ശുദ്ധീകരിക്കുക. ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന  ഉപരിതലം  വൃത്തിയായി സൂക്ഷിക്കണം. ഫ്‌ളോറുകള്‍ വൃത്തിയാക്കുന്ന തുണികള്‍ ഇടയ്ക്കിടെ കഴുകണം. 
 

പാചകത്തിന് വൃത്തിയുള്ള വെള്ളം ഉപയോഗിക്കുക

കുടിവെള്ളം പോലെതന്നെ ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധമായ വെള്ളം ഉപയോഗിക്കുക. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന് ശുചിത്വത്തിൽ സംശയം തോന്നുന്നെങ്കില്‍ തിളപ്പിച്ച ശേഷം മാത്രം  ഉപയോഗിക്കുക. 

Content Highlights: WHO "Golden Rules" for Safe Food Preparation