മാഗിയിൽ തൈരുചേർത്ത് സ്പെഷൽ ഡിഷ്; വൈറലായി വിചിത്ര കോമ്പിനേഷൻ

പാചകപരീക്ഷകരുടെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മിക്കപ്പോഴും പാത്രമാകാറുള്ള വിഭവമാണ് മാഗി. ഇന്ത്യക്കാര്‍ക്ക് എത്ര കഴിച്ചാലും മതിയാവാത്ത വിഭവവും കൂടിയാണിത്. വളരെ പെട്ടന്ന് ഭക്ഷണുമണ്ടാക്കേണ്ടിവരുമ്പോഴൊക്ക നമ്മുടെ രക്ഷയ്‌ക്കെത്തുന്ന കുഞ്ഞന്‍ വിഭവമാണിത്. അതിനാല്‍ത്തന്നെ കൂടുതലാളുകള്‍ മാഗിയില്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തുന്നുമുണ്ട്. ഫാന്റാ മാഗി, മാംഗോ മാഗി, ബ്രെഡ് പകോഡാ മാഗി എന്നിങ്ങനെ പുതിയതും വിചിത്രവുമായ ധാരാളം മാഗി കോമ്പിനേഷനുകളാണ് ഇന്ന് വിപണിയിലുള്ളത്. ഇത്തരമൊരു വീഡിയോയാണ് കഴിഞ്ഞദിവസം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. 'ദഹി മാഗി' എന്നാണ് സംഗതിയുടെ പേര്.
ഒരു സ്ത്രീയാണ് വീഡിയോയില്‍ ദഹി മാഗി ഉണ്ടാക്കുന്നത്. ദഹി എന്നാല്‍ തൈര് എന്നാണ്. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ എത്ര വിചിത്രമായ കോമ്പിനേഷനായിരിക്കും ഇതെന്ന്! @viyo_food എന്ന ഇന്‍സ്റ്റഗ്രാം പേജില്‍നിന്നുമാണ് ഈ വൈറല്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ബൗളില്‍ മാഗി വേവിച്ച ശേഷം അതിലേക്ക് തൈരും ബട്ടറും ഉപ്പും പാലും ചേര്‍ത്തുകൊടുക്കുന്നു. പിന്നീട് ഇത് നന്നായി ഇളക്കുന്നു. അതിനുശേഷം അവര്‍ തഡ്ക തയ്യാറാക്കാനായി തുടങ്ങുകയാണ്.
ഇതിനായി ഉലുവ, കടുക്, കറിവേപ്പില, ചുവന്ന മുളക് എന്നിവ തിളച്ച എണ്ണയിലേക്ക് ഒഴിക്കും. ശേഷം മാഗിയുടെ മുകളിലേക്ക് ഈ തഡ്ക ഒഴിച്ചുകൊടുക്കുന്നതു കാണാം. 'മാഗിയില്‍ തൈര് ചേര്‍ത്താല്‍ നിങ്ങള്‍ക്ക് അതിശയകരമായ റിസള്‍ട്ടാണ് കിട്ടുന്നത്' എന്നാണ് ഇവര്‍ പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍.
മാഗിയുപയോഗിച്ച് വിചിത്രമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് ഇതാദ്യമായല്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ വൈറലായിരുന്ന 'സ്റ്റിംഗ്് മാഗി' ഇത്തരമൊരു പരീക്ഷണമായിരുന്നു. ബെറിയുടെ ഫ്‌ളേവറുള്ള എനര്‍ജി ഡ്രിങ്കില്‍ മാഗിയുണ്ടാക്കിയതായിരുന്നു ഈ പരീക്ഷണം. അതിനാല്‍ തന്നെ ഈ വിഭവത്തിന് വളരെ ബ്രൈറ്റ് ആയ ചുവന്ന നിറമായിരുന്നു. മാത്രമല്ല, ഇതിനകത്ത് പലതരം പച്ചക്കറികളും മസാലയും നെയ്യും ചേര്‍ത്തിരുന്നു. ഈ വിഭവത്തിനു നേരെയും സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍മന്നിരുന്നു.
Content Highlights: bizarre dahi maggi combination widely criticized by netizens