വരണ്ട ചര്‍മ്മവും മുഖക്കുരുവും മാറാന്‍ ഈ പഴം കഴിക്കാം

പഴങ്ങള്‍ കഴിക്കുന്നത് പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു ഫലമല്ല. സ്മൂത്തികളിലും ഷേയ്ക്കുകളിലുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പഴമായി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കുറവാണ്. എന്നാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് സവിശേഷ ഗുണമുണ്ട്. ഫൈബര്‍ ധാരാളമുള്ള ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറിയും വളരെ കുറവാണ്.
വൈറ്റമിന്‍ സി, അയണ്‍ എന്നിവയുള്ളതിനാല്‍ രോഗപ്രതിരോധശേഷിയും കൂട്ടാന്‍ ഇത് സഹായിക്കും. കുടലിലെ പ്രോബയോട്ടിക്‌സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക്‌സ് ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രീബയോട്ടിക്‌സ് ഉള്ളത് കുടലിനുള്ളിലെ ബാക്ടിരീയകളുടെ ബാലന്‍സ് മെച്ചപ്പെടുത്തും. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനും സഹായിക്കും.
കൂടാതെ ഫ്‌ളവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, ബീറ്റാസയാനിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളാലും ഈ പഴം സമ്പന്നമാണ്. ഇത് വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും. ചര്‍മ്മപ്രശ്‌നമുള്ളവര്‍ക്ക് ഉത്തമപ്രതിവിധിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
തലമുടിയുടേയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഡ്രാഗണ്‍ ഫ്രൂട്ട് ഗുണം ചെയ്യും. തലമുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്തുന്നതിന് ഗുണം ചെയ്യും.
എപ്പോഴും തളര്‍ച്ചയും ക്ഷീണവും തോന്നുന്നവര്‍ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്താം. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവുള്ളവര്‍ക്കും ഇത് കഴിക്കുന്നത് ഗുണം ചെയ്യും.വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നതില്‍ ഇരുമ്പ് അവശ്യഘടകമാണ്. ഭക്ഷണത്തെ വിഘടിപ്പിക്കാനും ഊര്‍ജമാക്കി മാറ്റാനും ഇരുമ്പ് ആവശ്യമാണ്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Dragon Fruit Benefits,skin health,hair health,iron,fruit,food