കറികളില്‍ എരിവ് കൂടിയോ ; പരീക്ഷിക്കാം ഈ ടിപ്‌സ്

തിരക്കിട്ട പാചകങ്ങളില്‍ പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. അത്തരത്തില്‍ ഒരു പ്രശ്‌നമാണ് പാചകം ചെയ്യുമ്പോള്‍ വിഭവങ്ങളില്‍ എരിവ് കൂടി പോകുന്നത്. എരിവ് കുറഞ്ഞുപോയാല്‍ പരിഹരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ കൂടിപ്പോയാല്‍ ചില കാര്യങ്ങള്‍ ചെയ്ത് അത് പരിഹരിക്കാം. ഇനി ഈ ടിപ്‌സ് പരീക്ഷിക്കാം.
കറികളില്‍ എരിവ് കൂടിയാലും ഉപ്പ് കൂടിയാലും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് അതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്തുകൊടുക്കുകയെന്നത്. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാം. അധികമുള്ള എരിവ് ഇതോടെ കുറഞ്ഞുവരും.
എരിവ് കൂടിയാല്‍ കുറച്ച് ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുകൊടുക്കുന്നതും ഗുണം ചെയ്യും.ഇതും എരിവ് കുറയ്ക്കാന്‍ സഹായിക്കും. തക്കാളി അരച്ചുചേര്‍ക്കുന്നതിനെക്കാള്‍ കെച്ചപ്പ് ചേര്‍ക്കുന്നത് തന്നെയാണ് നല്ലത്. ചിലര്‍ തക്കാളി അരച്ച് ചേര്‍ക്കാറുണ്ട്. കറികള്‍ക്കനുയോജ്യമായ രീതിയും ഇവ ചേര്‍ക്കാന്‍ ശ്രദ്ധിക്കാം.
കറിയില്‍ എരിവ് കൂടിയാല്‍ കറിയിലേക്ക് കുറച്ച് പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ത്തുകൊടുക്കണം. ഇതും കറിയിലെ മസാലകളും എരിവും കുറയ്ക്കാന്‍ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ഇതുപോലെ ചേര്‍ത്തുകൊടുക്കാം.
കറിയിലേക്ക് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. അതല്ലെങ്കില്‍ വിനാഗിരി ആയാലും മതി. ഇതും കറിയുടെ സ്വഭാവമനുസരിച്ച് ചേര്‍ക്കുന്നതാകും നല്ലത്.കറിയില്‍ എരിവ് കൂടിയാല്‍ കുറച്ച് പച്ചക്കറി കഷ്ണങ്ങള്‍ കൂടി ചേര്‍ത്തുകൊടുത്താലും എരിവ് കുറയും. എന്നാല്‍ ജലാംശം കൂടുതലുള്ള കുമ്പളങ്ങ പോലെയുള്ള പച്ചക്കറികള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.
Content Highlights: chilli,spiciness,food,tips