SFI നേതാവ് നഫീസത്തുൽ മിസ്രിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തയായിരുന്നെന്ന് ഗോവിന്ദൻ പറഞ്ഞോ? | Fact Check

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരായ എസ്എഫ്ഐ പ്രതിഷേധം വലിയ വാർത്തയായിരുന്നു. മന്ത്രിക്കെതിരെ ചോദ്യമുയർത്തിയ എസ്എഫ്ഐ നേതാവ് നഫീസത്തുൽ മിസ്രിയക്കെതിരെ വലിയ സൈബർ ആക്രമണവും തുടർന്നുണ്ടായി. ഇതിനെതിരെ അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മിസ്രിയയെ തള്ളിപ്പറഞ്ഞു എന്ന തരത്തിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മിസ്രിയ നേരത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു എന്ന വാദത്തോടെയാണിത്. കോൺഗ്രസ് അനുകൂല അക്കൗണ്ടുകളാണ് പ്രചാരണത്തിന് പിന്നിൽ. എന്നാൽ ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ, മനുഷ്യത്വ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചത്. വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതതെന്നും, ഒരു സംഘർഷവും ഉണ്ടായിട്ടില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാൻ സർക്കാർ വലിയ ജാഗ്രതയാണ് കാണിക്കുന്നതെന്നും, പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നതായി അദ്ദേഹം ആരോപിക്കുകയും ചെയ്തു.
മഹാരാജാസിൽ മന്ത്രിക്കെതിരായ പ്രതിഷേധ വിഷയം ഉയർത്തി യുഡിഎഫ് നേതാക്കൾ എസ്എഫ്ഐ പ്രവർത്തകർക്കെതരായി വ്യാപക വിമർശം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മഹാരാജാസ് കോളേജ് വൈസ് ചെയർപേഴ്സൺകൂടിയായ നഫീസത്തുൽ മിസ്രിയക്കെതിരെ എം.വി ഗോവിന്ദൻ ഒരു പരാമർശം നടത്തിയിരുന്നെങ്കിൽ അത് വലിയ ചർച്ചയായേനെ. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതല്ലാതെ എം.വി. ഗോവിന്ദൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളൊന്നുമില്ല.
വിദ്യാർത്ഥിനിക്കും കുടുംബത്തിനുമെതിരായ പ്രചാരണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം തേടി. നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറയുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും തന്റെ പേരിൽ വിദ്യാർത്ഥിനിക്കെതിരായി നടക്കുന്ന പ്രചാരണം തീർത്തും വ്യാജമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ നയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: A viral Facebook post falsely claimed CPM state secretary MV Govindan said SFI leader Nafeesathul Misriya was a former Campus Front activist., MV Govindan actually condemned the cyber attacks against Misriya and called the claims against her fake., Congress-supporter accounts were behind the spread of this misinformation following the Maharajas College protest.