രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷനേതാവോ പിണറായി വിജയൻ?

സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയൻ്റെ സോഫ്റ്റ്‌വെയർ കമ്പനി പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലും മകൾ വീണ വിജയൻ്റെ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്‌ഡ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണെന്ന ആരോപണത്തോടെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്വേഷണം
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടെ ആകെ 1.97 കോടി രൂപയുടെ ആസ്തിയുണ്ട്. ഇരുവരുടേയും കൈവശം പണമായി 15,000 രൂപയാണുള്ളത്. പിണറായി വിജയന് സെക്രട്ടറിയേറ്റ് സബ്ട്രഷറിയിൽ 37.11 ലക്ഷം രൂപയുടേയും SBI തലശ്ശേരി ബ്രാഞ്ചിൽ 5.1 ലക്ഷത്തിന്‍റെയും നിക്ഷേപമുണ്ട്. ഓഹരി നിക്ഷേപമായി- പിണറായിക്ക് മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡിലും കണ്ണൂർ ഇൻ്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിലുമായി 1000 വീതം ഷെയറുകളും ഭാര്യയ്ക്ക് 2000 വീതം ഷെയറുകളുമുണ്ട്. ഇതിന്‍റെ ആകെ മൂല്യം 3.3 ലക്ഷം രൂപ വരും. സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത് പ്രാകരം കമല വിജയന് 10 പവന്‍റെ സ്വർണ്ണാഭരണങ്ങളാണുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ പേരിൽ പിണറായിയിലും കേളലൂരിലുമായി 58, 20 സെൻറ് സ്ഥലവും ഒഞ്ചിയത്ത് ഭാര്യയുടെ പേരിൽ 17.5 സെൻറ് സ്ഥലവുമുണ്ട്. 56.6 ലക്ഷം രൂപയാണ് ഇതിന്‍റെ ആകെ വിപണി മൂല്യം. പാതിരിയാട്ടിൽ 37 ലക്ഷം രൂപ വിലമതിക്കുന്ന വീടും പിണറായി വിജയനുണ്ട്. ഇവയുടെയെല്ലാം ആകെ മൂല്യമാണ് 1.97 കോടി രൂപ എന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെ പണറായി വിജയന് 566 കോടി രൂപയുടെ ആസ്തി ഉണ്ടെന്ന വാദം തെറ്റാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
https://archive.org/details/affidavit-pinarayi-1779533848/page/n9/mode/2up
എന്നിരുന്നാലും, മറ്റു പ്രതിപക്ഷ നേതാക്കളുടെ ആസ്തി വിവരങ്ങൾ കൂടെ പിണറായി വിജയൻറേതുമായി താരതമ്യം ചെയ്ത് പരിശോധിക്കേണ്ടതുണ്ട്. പരിശോധനയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റഡ്ഡിയ്ക്കാണ് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാരിൽ ഏറ്റവും കൂടുതൽ ആസ്തി ഉള്ളതെന്ന് വ്യക്തമായി.(₹757കോടി രൂപ)
മറ്റ് സംസ്ഥാന പ്രതിപക്ഷനേതാക്കളുടെ ആസ്തി വിവരങ്ങൾ താഴെ നൽകുന്നു.
757 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശിലെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഢിയാണ് ഈ പട്ടികയിൽ ഏറ്റവും സമ്പന്നൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന പോസ്റ്ററിലെ ആരോപണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ നേതാക്കളിൽ അതി സമ്പന്നൻ പിണറായി വിജയനാണെന്ന ഈ പ്രചാരണം വ്യാജമാണ്.
Content Highlights: Clarifies that claims of Pinarayi Vijayan having 566 crore assets are false., Provides verified asset data for Pinarayi Vijayan based on his election affidavit., Compares assets of various opposition leaders across Indian states., Identifies Y.S. Jagan Mohan Reddy as the wealthiest opposition leader with 757 crore assets., Debunks viral social media misinformation regarding political wealth.