വി.ഡി. സതീശൻ്റെ ശബരിമല സന്ദർശനം; ഒപ്പം RSS നേതാവ് വത്സൻ തില്ലങ്കേരിയോ? | Fact Check

#ഷിബിന വാസുദേവൻ

ഇക്കഴിഞ്ഞ ഒക്ടോബർ 17-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയിരുന്നു. ഈ സമയത്ത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി സതീശൻ കൂടിക്കാഴ്ച നടത്തി എന്ന വാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. "ആർമാദിക്കുവിൻ UDF ക്കാരെ... ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായുള്ള സന്തോഷ നിമിഷങ്ങൾ..." എന്ന വിവരണത്തോടെയാണിത്. എന്നാൽ, പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

2026 ഒക്ടോബർ 17-ന് മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രി സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങൾ സന്ദർശിച്ചത്. ഈ സന്ദർഭത്തിലെടുത്ത ഒരു വീഡിയോയാണ് പ്രചാരണായുധം. ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച വി.ഡി. സതീശനൊപ്പം അരവണ പ്രസാദം കഴിക്കുന്ന നീല വസ്ത്രം ധരിച്ച വ്യക്തിയുടെ മുഖത്തിന്‍റെ ഒരുവശം കാണാം. ഇത് വത്സൻ തില്ലങ്കേരിയാണ് എന്നാണ് ആരോപണം. എന്നാൽ യഥാർത്ഥത്തിൽ ഇത് വത്സൻ തില്ലങ്കേരിയല്ല, മറിച്ച് എഡിജിപി പി. വിജയൻ ആണ്.

ശബരിമല സന്ദർശനത്തിൻ്റെ ചിത്രങ്ങൾ വി.ഡി. സതീശൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ എഡിജിപി പി. വിജയൻ്റെ മുഖം കൃത്യമായി കാണാൻ സാധിക്കും. മാത്രമല്ല, പ്രചരിക്കുന്ന ദൃശ്യങ്ങളുടെ കൂടുതൽ ക്ലാരിറ്റിയുള്ള മറ്റൊരു വീഡിയോ ട്രാവൻകൂർ ദേവസ്വം ബോർഡ്‌ എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്നു കണ്ടെത്തി. ഇതിലും എഡിജിപിയുടെ മുഖം വ്യക്തമാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

https://www.instagram.com/reels/DemQFP4So6W/ വാസ്തവം

മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമലയിൽവെച്ച് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയോടൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം വ്യാജം. വീഡിയോയിൽ മുഖ്യമന്ത്രിക്കൊപ്പമുള്ളത് വത്സൻ തില്ലങ്കേരിയല്ല മറിച്ച് എഡിജിപി പി. വിജയൻ ആണ്.

Content Highlights: Viral claim alleges VD Satheesan met RSS leader Valsan Thillankery at Sabarimala., Fact check reveals the person in the video is actually ADGP P Vijayan IPS, not Valsan Thillankery., Official social media posts and clear footage confirm the false narrative of the viral video.