കാപ്പിയിലെ ‘മൂന്നാം തരംഗം’ കേരളത്തിലും

കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ള പുതുതലമുറ കഫെ ശൃംഖലയായ ‘തേർഡ് വേവ് കോഫി’ കേരളത്തിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ പനമ്പിള്ളി നഗറിലും കാക്കനാട് ചിറ്റേത്തുകരയിലും പുതിയ കഫെ ആരംഭിച്ചു. കേരളത്തിൽ കൂടുതൽ കഫെകൾ തുറക്കാൻ ലക്ഷ്യമിടുന്നതായി ‘തേർഡ് വേവ് കോഫി’ കോഫൗണ്ടർ അനിരുദ്ധ് ശർമ പറഞ്ഞു.
പത്തുവർഷം മുൻപ് ഒരൊറ്റ കോഫി ഷോപ്പുമായി തുടങ്ങിയ തേർഡ് വേവിന് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 255 സ്‌റ്റോറുകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ സ്‌റ്റോറുകളുടെ എണ്ണം 320 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗഹൃദ-ബിസിനസ് കൂടിക്കാഴ്ചകൾക്കുള്ള ഇടംകൂടിയായാണ് തേർഡ് വേവിന്റെ ഓരോ സ്‌റ്റോറും ഒരുക്കിയിരിക്കുന്നത്.
എക്‌സ്‌പ്രസോ, അമേരിക്കാനോ, ലാറ്റെ, കാപ്പുച്ചിനോ തുടങ്ങിയ കാപ്പിയിനങ്ങളാണ് കൂടുതൽ വിൽക്കുന്നതെങ്കിലും സ്ഥിരമായി പുതിയ ഇനങ്ങൾ അവതരിപ്പിക്കാറുണ്ടെന്ന് അനിരുദ്ധ് ശർമ പറഞ്ഞു. ഇവ വികസിപ്പിക്കാനായി സ്വന്തമായി ഫുഡ് ഇനവേഷൻ ലാബ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
Content Highlights: Third Wave Coffee launched its first cafes in Kerala at Panampilly Nagar and Kakkanad, Kochi., The brand aims to expand its store count from 255 to 320 by the end of the fiscal year., Offers a variety of coffee beverages and food items with spaces designed for friendly and business meetings