കുരിശ് എഴുന്നള്ളിപ്പും വിളംബരറാലിയും നടത്തി

വട്ടുക്കുന്ന് സെയ്ന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ സ്ഥാപിക്കാനുള്ള കുരിശിന്റെ വെഞ്ചരിപ്പ് കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ മാർ തോമസ് ചക്യാത്തിന്റെ കാർമികത്വത്തിൽ നടന്നപ്പോൾ
വട്ടുക്കുന്ന് സെയ്ന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ സ്ഥാപിക്കാനുള്ള കുരിശിന്റെ വെഞ്ചരിപ്പ് കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ മാർ തോമസ് ചക്യാത്തിന്റെ കാർമികത്വത്തിൽ നടന്നപ്പോൾ

മുളന്തുരുത്തി: വട്ടുക്കുന്ന് സെയ്ന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശയുടെ ഭാഗമായി വാഹന വിളംബരറാലിയും കുരിശ് എഴുന്നള്ളിപ്പും നടത്തി. മാതൃദേവാലയമായ കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ മാർ തോമസ് ചക്യാത്ത് വെഞ്ചരിച്ച കുരിശ് വാഹന വിളംബരറാലിയുടെ അകമ്പടിയോടെ പുതിയ ദേവാലയത്തിലെത്തിച്ചു. വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് പഴയ ദേവാലയത്തിലെ വിടവാങ്ങൽ ദിവ്യബലി വികാരിയുടെയും മുൻ വികാരിമാരുടെയും ഇടവകയിലെ വൈദികരുടെയും കാർമികത്വത്തിൽ അർപ്പിച്ചു. ഡിസംബർ 27-ന് വൈകീട്ട് 3-ന് പുതിയ ദേവാലയത്തിന്റെ കൂദാശ നടക്കും.

Content Highlights: A vehicle proclamation rally and cross procession were held ahead of the consecration of the St Thomas Catholic Church in Vattukkunnu near Mulamthuruthy.