'തനിമ 2026': റിനൈ മെഡിസിറ്റി ചാന്പ്യന്മാർ

ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്്റ്റ് അഞ്ചാം എഡിഷന്‍ 'തനിമ 2026 'ന്റെ ജേതാക്കളായ റിനൈ മെഡിസിറ്റി ടീം ഐ.എം.എ ഭാരവാഹികളില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്്റ്റ് അഞ്ചാം എഡിഷന്‍ 'തനിമ 2026 'ന്റെ ജേതാക്കളായ റിനൈ മെഡിസിറ്റി ടീം ഐ.എം.എ ഭാരവാഹികളില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ നഗരത്തിലെ ആശുപത്രികളിലെ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച 'തനിമ 2026' ഇന്റർ ഹോസ്പിറ്റൽ കൾച്ചറൽ ഫെസ്റ്റിൽ റിനൈ മെഡിസിറ്റി ചാന്പ്യന്മാരായി. വെൽകെയർ ആശുപത്രി രണ്ടാം സ്ഥാനവും ആസ്റ്റർ മെഡ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് ഐ.എം.എ. പ്രസിഡന്റ് വിനോദ് പത്മനാഭൻ, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ ഡോ. സിജു ജോസഫ്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഡോ. എം. വേണുഗോപാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Content Highlights: Renai Medicity emerged champions at Thanima 2026, the inter-hospital cultural festival organized by IMA Kochi for doctors and their families.