എൻ.സി.സി. ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു

കളമശ്ശേരി: പൊതുജനങ്ങൾക്കും എൻ.സി.സി. കെഡേറ്റുകൾക്കും പൗരബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ആർമി വിങ് എൻ.സി.സി.യുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഡച്ച് സെമിത്തേരിക്ക് സമീപമുള്ള ബീച്ച് ശുചീകരിച്ചു. കൊച്ചിൻ കോർപ്പറേഷൻ ഒന്നാം വാർഡ് കൗൺസിലർ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു.
പോളിടെക്നിക് കോളേജ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ബിനീഷ് കുമാർ പി.വി.യുടെ നേതൃത്വത്തിൽ സീനിയർ കെഡേറ്റുകൾക്കൊപ്പം 116 എൻ.സി.സി കെഡേറ്റുകൾ പങ്കെടുത്തു.
ബീച്ചിൽനിന്നും ശേഖരിച്ച 52 ഗാർബേജ് ബാഗ് മാലിന്യം കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന് കൈമാറി.
കോളേജ് പ്രിൻസിപ്പൽ ഇ. വിനോദ്, കേരള ബറ്റാലിയൻ എൻ.സി.സി. കമാൻഡിങ് ഓഫീസർ കേണൽ എബ്രഹാം,
പി.ടി.എ. ജോയിന്റ് സെക്രട്ടറി സസ്ന അൻസാർ, പോസിറ്റീവ് കമ്യൂൺ കൊച്ചി ചാപ്റ്റർ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ,
സീനിയർ കെഡേറ്റുകളായ ശ്രുതി ശിവൻ, ഭരത് രാജ്, നിതിൻ ഗോപി, സയന സി.എസ്, അനീസുദ്ദീൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Content Highlights: Cadets from Kalamassery Government Polytechnic College NCC Army Wing organized a beach cleanliness drive at Fort Kochi.