‘ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കണം’

കൊച്ചി : സംസ്ഥാനത്തെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തന സജ്ജമാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) സംസ്ഥാന അർധ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, തൃപ്പൂണിത്തുറയിലെ അടിസ്ഥാന ഗവേഷണ കേന്ദ്രം എന്നിവ പൂർണ പ്രവർത്തന സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എ.എം.എ.ഐ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ. ഹരിദാസ്, സംസ്ഥാന ട്രഷറർ ഡോ. ഷബീൽ ഇബ്രാഹിം, സംസ്ഥാന വനിതാ കൺവീനർ ഡോ. റോഷ്ന സുരേഷ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സീനിയ അനുരാഗ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി.വി. അരുൺ, ഡോ. വരുൺ നടരാജൻ, ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, സംസ്ഥാന വനിതാ ചെയർപേഴ്സൺ ഡോ. ഷെറീസി എന്നിവർ സംസാരിച്ചു.