പള്ളുരുത്തി ബ്ലോക്ക് കേരളോത്സവം: കുമ്പളങ്ങിക്ക് ഓവറോൾ കിരീടം

പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിൽ 264 പോയിന്റുകളോടെ കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്ത് ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അഫ്‌സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി തോപ്പിൽ, ഷീല സേവ്യർ, സിമി ജോബി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, പ്രേമാ ഭാർഗവൻ, ഷീല മാളാട്ട്, ജിനു വിൻസെന്റ്, ക്ളീറ്റസ് പുന്നയ്ക്കൽ, പി.കെ. സലിം, കോഡിനേറ്റർ ഇ.പി. സിബിൻ, ബി.ഡി.ഒ. ആൻസി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Kumbalangi Grama Panchayat secured the overall championship with 264 points in the Palluruthy Block Panchayat Keralotsavam.