കടമക്കുടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

കടമക്കുടി പഞ്ചായത്തില്‍ എം.പി. ഫണ്ട് ഉപയോഗിച്ചു പൂര്‍ത്തിയാക്കിയ വിവിധ പദ്ദതികളുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിക്കുന്നു
കടമക്കുടി പഞ്ചായത്തില്‍ എം.പി. ഫണ്ട് ഉപയോഗിച്ചു പൂര്‍ത്തിയാക്കിയ വിവിധ പദ്ദതികളുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിക്കുന്നു

കടമക്കുടി: കടമക്കുടി ചരിയംതുരുത്ത് ശാലു അമ്പാട്ട് റോഡിന്റെ ഉദ്ഘാടനവും ഒന്നാം വാർഡ് കട്ടത്രക്കാവ് ക്ഷേത്രപരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ സ്വിച്ച് ഓൺ കർമവും നടത്തി. ഹൈബി ഈഡൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.

ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി അധ്യക്ഷത വഹിച്ചു. ടോണി ചമ്മണി എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അശോക് കുമാർ, ദിലീപ് കോമളൻ, സിജി മാർഗ്രറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. മണികണ്ഠൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: MP Hibi Eden inaugurated the newly constructed road and a high-mast light funded through his local development funds in Kadamakkudy panchayat.