പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു

കോലഞ്ചേരി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായെ രാജ്യദ്രോഹിയും, കവർച്ചക്കാരനുമെന്ന് വിളിച്ചാക്ഷേപിച്ച ഓർത്തോഡോക്സ് വിഭാഗത്തിന്റെ പരാമർശത്തിൽ വടവുകോട് സെയ്ൻമേരിസ് യാക്കോബായ പള്ളിയിൽ വിശ്വാസികൾ പ്രതിഷേധിച്ചു.
പ്രതിഷേധ റാലിക്ക് ശേഷം പള്ളി അങ്കണത്തിൽ ചേർന്ന് പ്രതിഷേധ യോഗത്തിൽ വികാരി ഫാദർ എബിൻ ഊമേലിൽ അധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം മോൻസി വാവച്ചൻ യോഗം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ്രിമാരായ എം.ഓ. ജോൺ, എം.സി. ബേബി, സെക്രട്ടറി സണ്ണി തൊഴുപാടാൻ, ട്രഷറർ പി.പി ഏലിയാസ്, വിവിധ ഭക്തസംഘടന ഭാരവാഹികളായ വിനോദ് തേപ്പാല, കെ.പി. റോയ്, ജോർജ് പ്രകാശ്, ലൂസി ടോമി, എൽദോ ടി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Jacobite Syrian believers staged a protest rally at Vadavucode against derogatory remarks made by the Orthodox faction against Patriarch Moran Mor Ignatius Aphrem II.