ചെസ് ടൂർണമെന്റ് നടത്തി

കാക്കനാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 'ലഹരിയോട് നോ പറയൂ, ചെസ്സിനോട് യെസ് പറയൂ' എന്ന സന്ദേശമുയർത്തി ചെസ് ടൂർണമെന്റ് നടത്തി. ചെസ്സിൻഡ് അക്കാദമിയും നൈപുണ്യ പബ്ലിക് സ്കൂളും ചേർന്ന് നടത്തിയ ഇന്റർനാഷണൽ ഓപ്പൺ ഫിഡെ റേറ്റഡ് റാപ്പിഡ് ചെസ് ടൂർണമെന്റ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
നൈപുണ്യ പബ്ലിക് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സൈമൺ പള്ളുപ്പെട്ട അധ്യക്ഷത വഹിച്ചു. ചെസ്സിൻഡ് അക്കാദമി മാനേജിങ് ഡയറക്ടർ വിപിൻ വിജയൻ, ചീഫ് ആർബിറ്റർ ജിസ്മോൻ മാത്യു, ആർബിറ്റർ പി.എസ്.
അമീർ, നൈപുണ്യ സ്കൂൾ പ്രിൻസിപ്പൽ ബോബി ജോസഫ്, പി.ടി.എ. പ്രസിഡന്റ് കെ.ആർ. സിബിൻ എന്നിവർ പങ്കെടുത്തു.
Content Highlights: Over 400 players participated in the International Open FIDE Rated Rapid Chess Tournament organised in Kakkanad as part of an anti-drug campaign.