ഭരണഘടനാ ചിന്താവേദി സംഘടിപ്പിച്ചു

ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടന ചിന്താവേദിയില്‍ ഡോ. സെബാസ്റ്റന്‍ പോള്‍ പ്രഭാഷണം നടത്തുന്നു
ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടന ചിന്താവേദിയില്‍ ഡോ. സെബാസ്റ്റന്‍ പോള്‍ പ്രഭാഷണം നടത്തുന്നു

കൊച്ചി: ഭരണകൂടതാത്പര്യത്തെ പിന്തുടരുന്ന അവസ്ഥയിലേക്ക് ജ്യുഡീഷ്യറി നിപതിക്കുന്നത് കാലഘട്ടത്തിന്റെ അപചയമാണെന്നും തമിഴ്നാട്ടിലെ തിരുപ്പുറംകുണ്ട്രം വിഷയത്തിൽ സുപ്രീംകോടതിയുടെ നിലപാടും ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ഡോ. സെബാസ്റ്റൻ പോൾ പറഞ്ഞു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ചിന്താവേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഡ്വ. തമ്പാൻ തോമസ് ചിന്താവേദി ഉദ്ഘാടനം ചെയ്തു. പൊതുജനവിശ്വാസം നഷ്ടപ്പെടുന്ന ജ്യുഡീഷ്യറിയെന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോളും ഭരണഘടനയും ദേശീയതയുമെന്ന വിഷയത്തിൽ പ്രൊഫ. കെ.പി. ശങ്കരനും പ്രഭാഷണം നടത്തി.

പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ച ചിന്താവേദിയിൽ പ്രൊഫ. അബ്ദുൾ കരീം, പ്രൊഫ. എം.ഡി. ആലീസ്, പി.എ. ഷാനവാസ്, എം. ശ്രീകുമാർ, കബീർ ഹുസൈൻ, ടി.സി. സുബ്രഹ്മണ്യൻ, തോമസ് മാത്യു, കെ.ഡി. മാർട്ടിൻ, വി.എസ്. അൻസാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

Content Highlights: Dr. Sebastian Paul expressed concern over the judiciary aligning with state interests while addressing a seminar on the Constitution organised in Kochi.