അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടന ദിനാഘോഷം

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ദേശീയ ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അങ്കമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷയായി. സീനിയർ അഭിഭാഷകൻ അഡ്വ. തങ്കച്ചൻ വെമ്പളിയത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗ്രേസി റാഫേൽ, അംഗങ്ങളായ കെ.പി. അയ്യപ്പൻ, ലൗലി ബേബി സെബാസ്റ്റ്യൻ, സീന ദേവസിക്കുട്ടി, ബി.ഡി.ഒ. കെ.ജെ. അമൽദാസ്, പട്ടികജാതി വികസന ഓഫീസർ അഞ്ജു കൃഷ്ണൻ, പ്ലാനിങ് ഓഫീസർ ഇ.ജെ. ജിനു, എക്സ്റ്റൻഷൻ ഓഫീസർ പി.എം. ജിക്സൺ എന്നിവർ പ്രസംഗിച്ചു.
ഭരണഘടനയുടെ ആമുഖം സമ്മേളനത്തിൽ വായിച്ചു. എല്ലാവരും ഏറ്റുചൊല്ലി.
Content Highlights: Angamaly Block Panchayat celebrated National Constitution Day with various programs organised by the Skills Excellence Centre.