അഖില കേരള ക്വിസ് മത്സരത്തിൽ കേരള സർവ്വകലാശാല വിദ്യാർഥികൾ വിജയികളായി

ഒന്നാം സ്ഥാനം നേടിയ കേരള സർവകലാശാലയിലെ ശ്രീഹരി എം, അനുജിത് കെ  എന്നിവർക്ക് രജിസ്ട്രാർ ഡോ. അരുൺ എ യു സമ്മാനം വിതരണം ചെയുന്നു.
ഒന്നാം സ്ഥാനം നേടിയ കേരള സർവകലാശാലയിലെ ശ്രീഹരി എം, അനുജിത് കെ എന്നിവർക്ക് രജിസ്ട്രാർ ഡോ. അരുൺ എ യു സമ്മാനം വിതരണം ചെയുന്നു.

കൊച്ചി സർവ്വകലാശാല ലൈബ്രറി നടത്തിയ അഖിലകേരള ക്വിസ് മത്സരം രണ്ടാം പതിപ്പിൽ, കേരള സർവ്വകലാശാലയിലെ ശ്രീഹരി എം, അനുജിത് കെ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ലീഗൽ സ്റ്റഡീസ് വകുപ്പിലെ അഭിനവ് ജെ കുമാർ, അമിത് ജോയ് എന്നിവർ രണ്ടാം സ്ഥാനവും.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അപ്ലൈഡ് എക്കണോമിക്‌സ് വകുപ്പിലെ എസ് ഭാനുലാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം രജിസ്ട്രാർ ഡോ. അരുൺ എ യു നിർവഹിച്ചു.

രാവിലെ യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ ഡോ. സി വീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ് മേധാവി ഡോ.ശൈലജ ജി എസ് ഉദ്ഘാടനം നിർവഹിച്ചു, ക്വിസ് മാസ്റ്റർ ബിച്ചൂ സി എബ്രഹാം, അസിസ്റ്റന്റ് ലൈബ്രേറിയൻ രതീഷ് കെ, ദിലീപ് രാജൻ എന്നിവർ സംസാരിച്ചു.കേരളത്തിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും നിന്നായി 150-ലധികം ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.

Content Highlights: Kerala University students clinched first place in Cochin University`s inter-state quiz competition. See full results and winners