പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കരിയർ എക്‌സ്‌പോ നടത്തി

പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കരിയര്‍ എക്‌സ്‌പോയില്‍ നിന്ന്
പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കരിയര്‍ എക്‌സ്‌പോയില്‍ നിന്ന്

പറവൂർ: പ്ലസ്ടുവിന് ശേഷമുള്ള ഉന്നതപഠന സാധ്യതകളും വിവിധ കോഴ്‌സുകളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 'കരിയർ എക്‌സ്‌പോ 2026' സംഘടിപ്പിച്ചു.

സ്‌കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്‌സ് കൗൺസിലിങ് സെല്ലും സ്‌കൂൾ പാർലമെന്റും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. വിദ്യാർഥികൾ തന്നെ വിവിധ മേഖലകളിലെ ഫാക്കൽറ്റികളായി പ്രവർത്തിച്ചത് എക്‌സ്‌പോയുടെ സവിശേഷതയായി.

മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ, എൻ.ഡി.എ. ആൻഡ് സായുധ സേനകൾ, സി.യു.ഇ.ടി., എൻജിനീയറിങ് ആൻഡ് അനുബന്ധ കോഴ്‌സുകൾ, കൊമേഴ്‌സ് ആൻഡ് അനുബന്ധ കോഴ്‌സുകൾ, ബേസിക് സയൻസ് ഹ്യുമാനിറ്റീസ് ആർക്കിടെക്ചർ സൈക്കോമെട്രിക് വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.

മെഡിക്കൽ, പാരാമെഡിക്കൽ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, പ്രമുഖ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചാർട്ടുകളും പ്രദർശിപ്പിച്ചു. വിവിധ സ്റ്റാളുകളിൽ വിദ്യാർഥികൾ തങ്ങളുടെ ഉപരിപഠന സംശയങ്ങൾ ചോദിച്ചറിയുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു.

Content Highlights: Paravur Government Higher Secondary School organised a career expo to introduce higher education opportunities and courses to students after Plus Two.