പെൻഷനും ചികിത്സാ സഹായവുമായി അയ്യനാട് ബാങ്ക്

കാക്കനാട്: മുതിർന്ന അംഗങ്ങൾക്ക് പെൻഷനും ഗുരുതര രോഗബാധിതർക്ക് ചികിത്സാ ധനസഹായവും നൽകി അയ്യനാട് സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ വാർഷിക യോഗത്തിലാണ് സഹായവിതരണം നടത്തിയത്. ബാങ്കിലെ 70 വയസ്സ് പിന്നിട്ട 360 അംഗങ്ങൾക്ക് 1,300 രൂപ വീതമാണ് വാർഷിക പെൻഷനായി നൽകിയത്. ഗുരുതര രോഗബാധിതർക്കുള്ള ചികിത്സാ ധനസഹായവും വിതരണം ചെയ്തു.
ചടങ്ങ് ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ. വാസുദേവൻ, ഭരണസമിതി അംഗങ്ങളായ ടി.എ. സുഗതൻ, കെ.എസ്. ജയേഷ്, ഇ.എം. മജീദ്, സബിത കരീം, മുൻ പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ, സെക്രട്ടറി ഇൻ ചാർജ് റീജ എന്നിവർ സംസാരിച്ചു.
Content Highlights: Ayyanad Service Cooperative Bank distributed pensions to senior members and medical assistance to critically ill patients during its annual meeting.