ലഹരിക്കെതിരേ ബോധവത്കരണ റോഡ്ഷോ സംഘടിപ്പിച്ചു

മരട്: തോമസ്‌പുരം ഇടവക സോഷ്യൽ മിനിസ്ട്രിയുടെയും കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി തോമസ്‌പുരം
യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ബോധവത്കരണ റോഡ്ഷോ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. എബിൻ വാരിയത്ത് റോഡ്ഷോ ഉദ്ഘാടനം ചെയ്തു. മരട് സി.ഐ. എ.ബി. വിപിൻ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ സന്ദേശം നൽകി.
കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് ഡിക്സൺ റോഡ്രിഗസ്, മദ്യ ലഹരിവിരുദ്ധ സമിതി വൈസ് പ്രസിഡന്റ് ജെസ്സി ഷാജി, സോഷ്യൽ മിനിസ്ട്രി കോഡിനേറ്റർ ബീന ആന്റണി, അഡ്വ. മേരി ഗ്രേയ്സ് എന്നിവർ സംസാരിച്ചു.
Content Highlights: An anti-drug awareness road show was organized jointly by Thomaspuram Parish Social Ministry and KCBC Anti-Liquor Commission in Maradu.