ലഹരിക്കെതിരെ ജനകീയ പ്രതിരോധം: ആലങ്ങാട് സെന്റ് മേരീസ് ഇടവകയുടെ വാക്കത്തോൺ ശ്രദ്ധേയമായി

#ന്യൂസ് ഡെസ്ക്
ആലങ്ങാട് സെന്റ് മേരീസ് ഇടവകയുടെ വാക്കത്തോൺ
ആലങ്ങാട് സെന്റ് മേരീസ് ഇടവകയുടെ വാക്കത്തോൺ

ആലങ്ങാട്: ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ടൂർ കമ്പനിയായ ക്ലബ് ട്രാവലെറ്റുമായി സഹകരിച്ചാണ് ഈ പരിപാടി നടത്തിയത്.

ഏപ്രിൽ 26 ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വാക്കത്തോൺ ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗംഗാ പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിക്ക് മുന്നോടിയായി നടന്ന വാം അപ്പ് സെഷന് പ്രശസ്ത സിനിമാ കൊറിയോഗ്രാഫർ ഷിജു ഹൈൻസ് നേതൃത്വം നൽകി.

മുതിർന്നവരും കുട്ടികളും ഉൾപ്പെടെ മുന്നൂറ്റി ഇരുപതോളം പേർ ലഹരിക്കെതിരായ ഈ റാലിയിൽ പങ്കാളികളായി. കിഴക്കേ അങ്ങാടി, തിരുവാലൂർ, മാളികംപീടിക, കോട്ടപ്പുറം വഴി സഞ്ചരിച്ച വാക്കത്തോൺ പള്ളി അങ്കണത്തിലാണ് സമാപിച്ചത്.

വാക്കത്തോണിൽ പങ്കെടുത്തവർക്ക് ക്ലബ് ട്രാവലെറ്റിന്റെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ സമ്മാനമായി നൽകുമെന്ന് കമ്പനി സി.ഇ.ഒ ട്രിജോ ജോസഫ് ചടങ്ങിൽ പ്രഖ്യാപിച്ചു. ലഹരിമുക്ത സമൂഹത്തിനായി സംഘടിപ്പിച്ച ഈ കൂട്ടയോട്ടം നാട്ടുകാരുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Content Highlights: Anti-drug awareness campaign hosted by Alangad St. Mary's Parish, Partnership with Club Travelet to promote community wellness, Inaugurated by Aluva West Police Inspector Ganga Prasad, Participation of over 320 community members, Incentivized participation with international tour packages