വേട്ടക്കാരാണ് പക്ഷെ ഉറുമ്പിനെ പേടി ; ലോകത്തിലെ ഏക 'വെജിറ്റേറിയന്‍' ചിലന്തി

ലോകത്ത് ഏകദേശം 40,000-ത്തിലധികം ചിലന്തിവര്‍ഗങ്ങളുണ്ടെന്നാണ കണക്ക്. ഇക്കൂട്ടത്തില്‍ ബഗീര കിപ്ലിങി (Bagheera Kiplingi) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മധ്യഅമേരിക്കന്‍ ചിലന്തിക്ക് ഒരു പ്രത്യേകതയുണ്ട്. ആള്‍ വെജിറ്റേറിയനാണ്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി.
ഒരുതരം അക്കേഷ്യ ചെടികളിലെ താമസക്കാരാണ് ഈ ചിലന്തികള്‍. ഇവരുടെ ഭക്ഷണത്തിന്റെ 90 ശതമാനവും ഈ ചെടികളില്‍ കാണുന്ന മാംസ്യവും പഞ്ചസാരയുമൊക്കെ ചേര്‍ന്ന് രൂപപ്പെട്ട ബെല്‍റ്റിയാന്‍ ബോഡിസ് എന്ന ഇലത്തുമ്പാണ്. ഇവയുടെ ശരീരത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍നിന്ന് ലഭിക്കും.
സസ്യാഹാരിയാണെങ്കിലും കിപ്പിങ്ങിയെ ചെറുതായി കാണേണ്ട. ചിലന്തികളിലെ വേട്ടക്കാരെന്നറിയപ്പെടുന്ന ജമ്പിങ് സ്‌പൈഡേഴ്‌സ് വിഭാഗത്തിലെ അംഗമാണ് ഈ കിപ്ലിങി. മറ്റുചിലന്തികള്‍ ഇരയെ ഓടിച്ചിട്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന കഴിവുകള്‍ ഇവര്‍ ഉപയോഗിക്കുന്നത് അക്കേഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന ഉറുമ്പുകളില്‍നിന്ന് രക്ഷപ്പെടാനാണെന്നു മാത്രം.
Content Highlights: Vegetarian Spider: Meet Bagheera Kiplingi