കാസിരംഗയില്‍ രണ്ട് കടുവക്കുട്ടികള്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദേശീയോദ്യാന അധികൃതർ

ഗുവാഹാട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ രണ്ട് കടുവക്കുട്ടികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ദേശീയോദ്യാനം കടുവകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിന്റെ ശുഭസൂചനയായാണ് ഈ വാര്‍ത്ത വിലയിരുത്തപ്പെടുന്നത്. ഇരുകൈയും നീട്ടിയാണ് ഈ വാര്‍ത്ത വന്യജീവി പ്രേമികള്‍ ഏറ്റെടുത്തത്.
വനപാലകരാണ് ആദ്യം ഈ കടുവക്കുട്ടികളെ കണ്ടെത്തിയത്. പിന്നീട് ക്യാമറ ട്രാപ്പുകളില്‍ പതിഞ്ഞ ചിത്രത്തിലൂടെ രണ്ട് കടുവക്കുട്ടികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അതേസമയം അമ്മക്കടുവയുടെ ചിത്രം ക്യാമറ ട്രാപ്പില്‍ പതിഞ്ഞില്ല.
ദേശീയോദ്യാനത്തിലെ ബിശ്വനാഥ് വൈല്‍ഡ്ലൈഫ് ഡിവിഷന് മേഖലയിലാണ് കടുവക്കുട്ടികളെ കണ്ടെത്തിയത്. നിലവിലെ കണക്കുകള്‍ പ്രകാരം യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനത്തിലെ കടുവകളുടെ എണ്ണം 150 ആണ്.
Content Highlights: two tiger cubs spotted in kaziranga national park