രന്തംബോർ കടുവ സങ്കേതത്തിൽ മൂന്ന് കടുവ കുട്ടികള്‍ കൂടി ജനിച്ചു

രാജസ്ഥാൻ വനംവകുപ്പ് പങ്ക് വെച്ച വീഡിയോ ദൃശ്യങ്ങളിൽനിന്ന്
രാജസ്ഥാൻ വനംവകുപ്പ് പങ്ക് വെച്ച വീഡിയോ ദൃശ്യങ്ങളിൽനിന്ന്

ജയ്പുര്‍: രന്തംബോര്‍ കടുവ സങ്കേതത്തില്‍ മൂന്ന് കടുവകുട്ടികള്‍ ജനിച്ചു. ടി-84 എന്ന പെൺകടുവയാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. രന്തംബോറിലെ നല്‍ഗട്ടി വനമേഖലയിലെ ക്യാമറയിലാണ് അമ്മ കടുവയുടെയും കുട്ടികളുടെയും ചിത്രം പതിഞ്ഞതെന്ന് രന്തംബോര്‍ കടുവ സങ്കേതത്തിലെ ഡിഎഫ്ഒ ആയ മോഹിത് ഗുപ്ത പ്രതികരിച്ചു. 

അമ്മ കടുവയുടെയും കുട്ടികളുടെയും വീഡിയോ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ വനംവകുപ്പ് പങ്ക് വെച്ചിട്ടുണ്ട്. "രന്തംബോര്‍ കടുവ സങ്കേതത്തിലെ പുതിയ അംഗങ്ങളേ പരിചയപ്പെടൂ. ഇക്കഴിഞ്ഞ 25-ാം തീയതിയാണ് അമ്മ കടുവയുടെയും കുട്ടികളുടെയും സാന്നിധ്യം ഫീല്‍ഡ് സ്റ്റാഫ് തിരിച്ചറിയുന്നത്. ഒന്‍പത് വയസ്സ് പ്രായമുള്ള അമ്മ കടുവ പൂര്‍ണ ആരോഗ്യവതിയാണ്", ട്വിറ്ററില്‍ രാജസ്ഥാന്‍ വനംവകുപ്പ് കുറിച്ചു. 

രാജസ്ഥാനിന്റെ പുതിയ അതിഥികള്‍ക്ക് സ്വാഗതം ആശംസിച്ച മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് കടുവ സങ്കേതത്തിലെ അംഗങ്ങളെ പ്രശംസിക്കുകയും ചെയ്തു. 

Content Highlights: Three tiger cubs born in Ranthambore tiger reserve