പുതിയ കുഞ്ഞിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് അമ്മ ചീറ്റ

ജനിച്ചയുടന്‍ തന്നെ രോഗബാധയേറ്റ് സഹോദരങ്ങള്‍ ചത്തൊടുങ്ങി. അമ്മ സൂരി എന്ന പെണ്‍ചീറ്റ മൂന്നാമത്തെ കുഞ്ഞിനായുള്ള മുലപ്പാല്‍ നൽകലും നിര്‍ത്തി. ചീറ്റക്കുഞ്ഞിനെ ആര് നോക്കും എന്ന നിലയിലേക്ക് സ്ഥിതിഗതികളെത്തി. ഇതോടെ പ്രതിസന്ധിയിലായ ഒറിഗോണിലെ വിന്റ്‌സണ്ണിലെ വൈല്‍ഡ്‌ലൈഫ് സഫാരി എന്ന മൃഗശാലയില്‍ ചീറ്റക്കുഞ്ഞിന് അഭയമാവുകയാണ് സിന്‍സിനാറ്റി സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.
സിന്‍സിനാറ്റി മൃഗശാലയില്‍ ജൂണ്‍ എട്ടിന് രണ്ട് ചീറ്റക്കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍ചീറ്റയാണിപ്പോള്‍ ആരോരും നോക്കാനില്ലാത്ത ചീറ്റയ്ക്ക് അഭയം. പുതിയ കുഞ്ഞിനെ ഇരുകൈയ്യും നീട്ടിയാണ് അമ്മ ചീറ്റ സ്വീകരിച്ചത്. വിമാനമാര്‍ഗമാണ് കുഞ്ഞിനെ സിന്‍സിനാറ്റിയിലേക്കെത്തിച്ചത്. വൈല്‍ഡ്‌ലൈഫ് സഫാരി തന്നെയാണ് ഇക്കാര്യം അവരുടെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Content Highlights: orphaned cheetah cub finds new home