അമ്മയ്‌ക്കൊപ്പം നടന്നുനീങ്ങുന്ന കുഞ്ഞ്; ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തിന്റെ ചിത്രവുമായി ഇന്‍ഡൊനീഷ്യ

ക്യാമറ ട്രാപ്പിൽ പതിഞ്ഞ കാണ്ടാമൃ​ഗത്തിന്റെ ചിത്രം
ക്യാമറ ട്രാപ്പിൽ പതിഞ്ഞ കാണ്ടാമൃ​ഗത്തിന്റെ ചിത്രം

ജക്കാര്‍ത്ത: വംശനാശഭീഷണി നേരിടുന്ന ജാവന്‍ കാണ്ടാമൃഗത്തിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇന്‍ഡൊനീഷ്യയിലെ ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഉദുങ് കുലോം ദേശീയോദ്യാനത്തില്‍ സ്ഥാപിച്ച 126 ക്യാമറ ട്രാപ്പുകളിലൊന്നിലാണ് അമ്മയോടൊപ്പം നടന്നുനീങ്ങുന്ന ജാവന്‍ കാണ്ടാമൃഗ കുഞ്ഞിന്റെ ചിത്രം കിട്ടിയത്. 

മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമാണ് കുഞ്ഞിന് കണക്കാക്കുന്നത്.  1.2 ലക്ഷം വിസ്തൃതിയുള്ള ഹെക്ടര്‍ ഉജുങ് കുലോം ദേശീയോദ്യാനത്തില്‍ 82 ജാവന്‍ കാണ്ടാമൃഗങ്ങളുമുണ്ട്. ജാവന്‍ കാണ്ടാമൃ​ഗങ്ങളുള്ള അവസാനത്തെ ആവാസകേന്ദ്രം കൂടിയാണീ ദേശീയോദ്യാനം.

തെക്കുകിഴക്കന്‍ ഏഷ്യയിൽ ഒരുകാലത്ത് ധാരാളമുണ്ടായിരുന്ന ഇവ വ്യാപകമായി വേട്ടയാടപ്പെട്ടു. ആവാസവ്യവസ്ഥയിലുണ്ടായ  കൈയ്യേറ്റങ്ങളും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. വംശനാശത്തിന്റെ വക്കിലെത്തിയ ഈ ജീവിവര്‍ഗത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം പ്രതികരിച്ചു.

Content Highlights: javan rhino calf spotted in indonesia