250-ലേറെ ഡെസ്ക്ടോപ്പ്, 200 മദർബോർഡുകൾ: ഇ-മാലിന്യം കൊണ്ടൊരു ശിൽപം തീർത്ത് മുകേഷ് കുമാർ

ഇ-മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച ശില്‍പ്പം | Photo: twitter.com/TheOfficialSBI
ഇ-മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച ശില്‍പ്പം | Photo: twitter.com/TheOfficialSBI

250-ലേറെ ഡെസ്ക്‌ടോപുകൾ, 200 മദർബോർഡുകളും കേബിളുകളും, 9000 സ്ക്രൂകൾ... ഇത്രയും ഇ-മാലിന്യംകൊണ്ട് പത്തടി ഉയരത്തിൽ ഒരു പ്രതിമയുണ്ടാക്കിയിരിക്കുകയാണ് മുകേഷ് കുമാർ ജ്വാല എന്ന ശില്പി.ഇലക്‌ട്രോണിക് മാലിന്യംകൊണ്ട് ‘മാത്രക’ എന്ന പ്രതിമയുണ്ടാക്കിയത് കാൻപുരിൽ.

മാത്രക എന്നാൽ, സ്ത്രീ അല്ലെങ്കിൽ സ്രഷ്ടാവ് എന്നർഥം. കാൻപുർ മാൾ റോഡിലെ എസ്.ബിഐ.യുടെ പ്രധാന കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. എസ്.ബി.ഐ. ലോഗോയാണ് പ്രതിമയുടെ മുഖത്തുള്ളത്.

ജയ്‌പുർ സ്വദേശിയായ മുകേഷ് കുമാർ ജ്വാല ഒരു മാസംകൊണ്ടാണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്. ഇ- മാലിന്യമെല്ലാം ശേഖരിച്ചത് ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്ന്. തറ ഉൾപ്പെടെ 15 അടിയാണ് പ്രതിമയുടെ ഉയരം. എസ്.ബി.െഎ. ലോഗോ നിർമിക്കാൻ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു.

Content Highlights: Over 250 desktops, 200 motherboards: Mukesh Kumar makes a sculpture out of e-waste