ദുധ്വ കടുവാ സങ്കേതത്തില്‍ 19 ടൈഗര്‍ ബീറ്റില്‍ സ്പീഷിസുകള്‍, നാലെണ്ണം ഉത്തര്‍പ്രദേശില്‍ ഇതാദ്യമായി

ടെെ​ഗർ ബീറ്റിൽ സ്പീഷിസുകളിലൊന്ന് | Photo: Wiki / By Muhammad Mahdi Karim - Own work, GFDL 1.2, https://commons.wikimedia.org/w/index.php?curid=6861278
ടെെ​ഗർ ബീറ്റിൽ സ്പീഷിസുകളിലൊന്ന് | Photo: Wiki / By Muhammad Mahdi Karim - Own work, GFDL 1.2, https://commons.wikimedia.org/w/index.php?curid=6861278

ലക്കിംപുര്‍ ഖേരി: 19 ടൈഗര്‍ ബീറ്റില്‍ സ്പീഷിസുകളുടെ പ്രധാന ആവാസവ്യവസ്ഥയാണ് ഉത്തര്‍പ്രദേശിലെ ദുധ്വ കടുവ സങ്കേതമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ത്തന്നെ നാല് സ്പീഷിസുകളെ ഉത്തര്‍പ്രദേശില്‍ ഇതാദ്യമായാണ് കണ്ടെത്തുന്നത്. കടുവയ്ക്ക് സമാനമായ വേട്ടയാടല്‍ രീതിയാണ് ഈ വണ്ടിനങ്ങള്‍ക്ക് ടൈഗര്‍ ബീറ്റിലുകളെന്ന പേരുവീഴാന്‍ കാരണം.  

'ടൈഗര്‍ ബീറ്റില്‍ ഇന്ത്യ ഫെസ്റ്റ് 2025' എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. ടൈഗര്‍ ബീറ്റില്‍ സ്പീഷിസുകള്‍ക്കായി ഉത്തര്‍പ്രദേശില്‍ നടത്തുന്ന രണ്ടാമത്തെ സര്‍വേയാണിത്. ആദ്യത്തെ സര്‍വേ നടന്നത് 1980-ലാണ്. ദുധ്വ കടുവ സങ്കേതത്തിന്റെ ജൈവവൈവിധ്യത്തിലേക്കാണ് സര്‍വേ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പാരിസ്ഥിതികമായ പ്രധാന്യം അര്‍ഹിക്കുന്നവ കൂടിയാണ് ടൈഗര്‍ ബീറ്റിലുകള്‍. 

തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോപലോസെറ ആന്‍ഡ് ഒഡോനാറ്റ അസോസിയേഷന്‍ ഓഫ് രാജപാളയം (ആര്‍ഒഎആര്‍) എന്ന സംഘടനയാണ് സര്‍വേയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Content Highlights: nineteen tiger beetle species recorded in dudhwa tiger reserve