പാരിസ്ഥിതികാഘാതം കുറയ്ക്കാൻ ഇന്ത്യയുമായി കൈകോർത്ത് നോർഡിക് രാജ്യങ്ങൾ; ഗ്രീൻ ടെക്നോളജിയിൽ സഹകരിക്കും

#ന്യൂസ് ഡെസ്ക്
നോർഡിക്-ഇന്ത്യ ഉച്ചകോടിയിൽ ഐസ്‌ലാൻഡിക് പ്രധാനമന്ത്രി ക്രിസ്റ്റ്റൂൺ പ്രോസ്റ്റഡോറ്റിർ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ,ഫിന്നിഷ് പ്രധാനമന്ത്രി പെറ്റേറി ഓർപ്പോ, നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റൂർ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി | PHOTO: REUTERS

ഒസ്‌ലോ: പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യാരംഗത്ത് സഹകരണം വർധിപ്പിക്കുന്നതിനുള്ള പങ്കാളിത്തമുണ്ടാക്കാൻ ഇന്ത്യയും നോർഡിക് രാജ്യങ്ങളും ചൊവ്വാഴ്ച തീരുമാനിച്ചു.

ഗ്രീൻ ടെക്നോളജി ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പിന്റെ ഭാഗമായി, കാർബൺരഹിത ഊർജത്തിലേക്കുള്ള പരിവർത്തനം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരിക്കും. സമുദ്രസമ്പത്തുമായി ബന്ധപ്പെട്ട മേഖലയിലും സഹകരണമുണ്ടാകും. നോർഡിക് രാജ്യനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നോർവേയിലെ ഒസ്‌ലോയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

നോർവേ, ഡെൻമാർക്ക്, ഫിൻലൻഡ്, സ്വീഡൻ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ ഭരണകർത്താക്കളാണ് മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തത്.

ആഗോളസംഘർഷങ്ങളുടെ കാലത്ത്, ചട്ടങ്ങളിൽ അധിഷ്ഠിതമായ ലോകക്രമത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നത് ഇന്ത്യയും നോർഡിക് രാജ്യങ്ങളും തുടരുമെന്ന് മോദി പറഞ്ഞു. യുക്രൈനിലും പശ്ചിമേഷ്യയിലും എത്രയും വേഗം സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കുനൽകുന്ന പിന്തുണ തുടരും.

Content Highlights: India and Nordic nations establish a strategic partnership for green technology., Focus on carbon-neutral energy transition and maritime resource management., Commitment to a rules-based global order amid international conflicts., Diplomatic efforts to restore peace in Ukraine and the Middle East.