കർണാടക സർക്കാരിന്റെ പരിസ്ഥിതി ദിന പുരസ്കാരം മലയാളിക്ക്

ഡോ.സുഭാഷ് ചന്ദ്രൻ
ഡോ.സുഭാഷ് ചന്ദ്രൻ

ർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ. പ്രൊഫസർ എം.കെ. പ്രസാദിന്റെ ശിഷ്യൻ കൂടിയാണ് സുഭാഷ് ചന്ദ്രൻ. 

സെെലന്റ് വാലി സംരക്ഷണരം​ഗത്തും മാധവ് ​ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചു. പാലക്കാട് യാക്കര സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്. 

കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലി​ഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം അനുഷ്ടിച്ചു. മുന്നൂറിൽ അധികം പ്രബന്ധങ്ങൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രന്റേതായിട്ടുണ്ട്. കർണാടക സർക്കാരിന്റെ ഇക്കോളജി ഉപദേശകരിൽ ഒരാൾ കൂടിയാണ് ഡോ.സുഭാഷ് ചന്ദ്രൻ. 

Content Highlights: environment day award by Karnataka wins by a malayalee