അന്റാർട്ടികയിലെ ‘ചക്രവർത്തി’ക്കും രക്ഷയില്ല; എംപറർ പെൻഗ്വിനുകൾ ഐ.യു.സി.എൻ. ചുവന്നപട്ടികയിൽ

അന്റാർട്ടികയിലെ ‘ചക്രവർത്തി’ പെൻഗ്വിനു(എംപറർ പെൻഗ്വിനുകൾ)കൾക്കും രക്ഷയില്ലാത്ത അവസ്ഥയായി. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ നെയ്‌ചറിന്റെ(ഐ.യു.സി.എൻ.) ചുവന്നപട്ടികയിൽ, വംശനാശ ഭീഷണിയുടെ വക്കിലുള്ള ജീവിവിഭാഗത്തിൽനിന്നും വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗത്തിലേക്ക് ‘ചക്രവർത്തി’കളെ മാറ്റിയിരിക്കുന്നു.
ആഗോളതാപനവും അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതും എംപറർ പെൻഗ്വിനുകളുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയുണ്ടാക്കിയിരുക്കുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലിലെ മഞ്ഞുപാളികളിലാണ് പെൻഗ്വിനുകൾ മുട്ടയിടുന്നത്. തണുപ്പും വെള്ളവും പ്രതിരോധിക്കാൻ പെൻഗ്വിനുകളെ സഹായിക്കുന്ന ‘വാട്ടർപ്രൂഫ് തൂവലു’കൾ വളരുന്നതിനുമുൻപേ മഞ്ഞുപാളികൾ ഉരുകുന്നത് കുഞ്ഞു പെൻഗ്വിനുകൾ ചാവാനിടയാക്കുന്നു.
2009-നെ അപേക്ഷിച്ച് പെൻഗ്വിനുകളുടെ എണ്ണത്തിൽ 10 മുതൽ 22 ശതമാനം വരെ കുറവുണ്ടായി. 2080-ഓടെ ഇവയുടെ എണ്ണം ഇനിയും പകുതിയായി കുറയുമെന്ന് കരുതപ്പെടുന്നു. അന്റാർട്ടിക്കയിലെ ഫർസീലുകളും വംശനാശവക്കിലാണ്. 2025 ആയപ്പോഴേക്കും ഇവയുടെ എണ്ണം 21 ലക്ഷത്തിൽനിന്ന് ഒൻപത് ലക്ഷമായി.
Content Highlights: IUCN reclassified Emperor penguins to endangered status in 2026., Rising global temperatures are causing premature melting of sea ice., Penguin chicks are dying before developing waterproof feathers., Population decline projected to reach 50% by 2080., Antarctic fur seals population plummeted from 2.1 million to 900,000.