അവ്‌നിയും വ്യോമും...രണ്ട് വെള്ള കടുവകള്‍ കൂടി ഡല്‍ഹി മൃഗശാലയിലേക്ക് | Video

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതുതായി വെള്ള കടുവകളെ അവതരിപ്പിച്ചു. മൃഗശാലയില്‍ തന്നെയുള്ള വിജയ്,സീത എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടികളെയാണ് വെള്ള കടുവകളുള്ള പ്രത്യേക മേഖലയില്‍ അവതരിപ്പിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഏപ്രില്‍ 20-ന് കടുവകളെ മൃഗശാലയില്‍ അവതരിപ്പിച്ചത്. ഒന്‍പതു മാസത്തോളം പ്രായം വരുന്ന ഒരാണ്‍ കടുവയും പെണ്‍ കടുവയുമാണ് മൃഗശാലയിലെത്തിയത്. പെണ്‍കടുവയക്ക് അവ്‌നിയെന്നും ആണ്‍കടുവയ്ക്ക് വ്യോമുമെന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24-നാണ് കടുവ കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഇതുവരെ അമ്മയോടൊപ്പമായിരുന്നു കടുവ കുഞ്ഞുങ്ങള്‍. നിലവിലുള്ള പ്രദേശം ഇരു കടുവകള്‍ക്കും തികയാതെ വന്നതോടെയാണ് കാണികള്‍ക്കായുള്ള പ്രദേശത്തേക്ക് കടുവകളെ മാറ്റിയത്. ഇരുവരും സജീവമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകമെമ്പാടും കൂട്ടിലടക്കപ്പെട്ട നൂറോളം വെള്ള കടുവകളാണുള്ളത്. ഇന്ത്യയില്‍ മാത്രം നൂറോളം വെള്ള കടുവകളാണുള്ളത്.
Environment Minister Bhupendra Yadav releases white tiger cubs in Delhi ZooEnvironment Minister Bhupendra Yadav releases white tiger cubs in Delhi Zoo #WhiteTiger #BhupendraYadav #DelhiZoo #LatestNews
Posted by Asian News International (ANI) on Wednesday, April 19, 2023
വനപ്രദേശങ്ങളില്‍ 10,000 കണക്കിന് വെളള കടുവകള്‍ ശേഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ള നിറത്തിലുള്ള ശരീരമാണ് ഇക്കൂട്ടരുടെ പ്രത്യേകത. ആണ്‍ കടുവയ്ക്ക് 200 മുതല്‍ 230 കിലോഗ്രാം വരെ ഭാരമുണ്ടാകും. 2 മുതല്‍ 3 വര്‍ഷം വരെയാകുമ്പോഴാണ് വെള്ള കടുവകള്‍ പൂര്‍ണ വളര്‍ച്ചയിലെത്തുക. രാജ്യത്ത് കടുവകളുടെ സംരക്ഷണത്തിനായി 1972-ല്‍ പ്രൊജക്ട് ടൈഗറെന്നൊരു പദ്ധതി നിലവില്‍ വന്നിരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളാണുള്ളത്. കടുവകളുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനിടെ 6.7 % വര്‍ധനവ് രേഖപ്പെടുത്തി.
Content Highlights: bhupender yadav releases two cubs in arena of white tiger enclosure at delhi zoo