ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുടെ ടയറില്‍ നിന്ന് രക്ഷപ്പെട്ട് ഒടുവില്‍ സുരക്ഷയുടെ കരങ്ങളില്‍

എന്റെ അമ്മയേ കാണണം... ഏതോ ഒരു വീട്ടിലെ ഓമനയായിരുന്നു ഇവള്‍, എന്നാല്‍ അവിടെനിന്ന് കെട്ടഴിഞ്ഞു നടുറോഡില്‍ എത്തി.
റോഡ് പരിചയമില്ലാത്ത ഇവള്‍ നടുറോഡിലൂടെയായി ഓട്ടം, പലതവണ ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുടെ ടയറിന് ഇടയില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു, പലരും റോഡരികില്‍ ആക്കാന്‍ പലരും നോക്കി, പക്ഷേ നടന്നില്ല.
ഇതിനിടെ ആക്രമിക്കാന്‍ എത്തിയ ഒരു തെരുവ് നായയില്‍നിന്ന് ഒരു ഓട്ടോക്കാരന്‍
രക്ഷപ്പെടുത്തി. ഇങ്ങനെ കോഴിക്കോട് അരയിടത്തുപാലത്തുനിന്നും പൊറ്റമ്മല്‍ വരെ ഓട്ടം .. ഒടുവില്‍ രക്ഷകനായി ഒരു കൈ എത്തി. വിവിധ ദൃശ്യങ്ങള്‍.
Content Highlights: a run by dog during lockdown in kozhikode town
Content Highlights: