ഒരുങ്ങുന്നു കൃത്രിമ പാരുകള്‍, വരുന്നത് 3,477 ഇടങ്ങളില്‍; കടലിൽ മത്സ്യസമ്പത്ത് വർധിക്കും | അഭിമുഖം

ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ കൃത്രിമ പാരുകള്‍ (artificial reef) ഒരുങ്ങുകയാണ്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (സി.എം.എഫ്.ആർ.ഐ.) ഇത്തരത്തില്‍ സമുദ്രജീവി വർഗങ്ങള്‍ക്കായി കൃത്രിമ ആവാസവ്യവസ്ഥകള്‍ നിര്‍മിക്കുന്നത്. പദ്ധതിപ്രകാരം രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളില്‍ കൃത്രിമ റീഫുകള്‍ സ്ഥാപിക്കും. കൃത്രിമ പാരുകളിലൂടെ മെച്ചപ്പെട്ട സമുദ്ര പരിസ്ഥിതി, മത്സ്യസമ്പത്ത് വര്‍ധനവ് എന്നിവയാണ് ലക്ഷ്യമിടുന്നത്. സ്ഥാപിച്ചയിടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തി.
പദ്ധതിയുടെ ചെലവിനുള്ള 60% തുക കേന്ദ്രവും 40% തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കടലോരമേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃത്രിമ പാരുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും വിശാഖപട്ടണം സെന്റർ തലവനുമായ ഡോ. ജോ കിഴക്കൂടന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. പദ്ധതിയെ കുറിച്ചും അതിന്റെ പ്രയോജനങ്ങളും മാതൃഭൂമി ഡോട് കോമുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
Content Highlights: artifical reefs have been deployed in indian coastal areas, says cmfri scientist dr joe k kizhakudan