ജലവാഹനങ്ങളും ശബ്ദമലിനീകരണവും തിമിംഗിലങ്ങളെ വഴിതെറ്റിക്കുമ്പോള്‍

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

വാര്‍ത്തകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും മാത്രം കണ്ടുപരിചയമുള്ള കടലിലെ അത്ഭുതമാണ് മനുഷ്യരെ സംബന്ധിച്ച് തിമിംഗിലങ്ങള്‍. പലപ്പോഴും ഇവയെ മത്സ്യമായി തെറ്റിദ്ധരിച്ച് മനസ്സിലേറ്റുന്നവരുണ്ടെങ്കിലും കുഞ്ഞുങ്ങളെ പാലൂട്ടുന്ന കടൽ സസ്തനിയാണ് തിമിംഗിലങ്ങള്‍.  മറ്റ് ജീവികളെപ്പോലെ മൃഗശാലയിലും മറ്റും പോയി മനുഷ്യനെളുപ്പം കണ്ണെത്തിപ്പിടിക്കാൻ കഴിയുന്നവയല്ല ഇവ. തീരത്തടിയുമ്പോഴാണ് പലപ്പോഴും തിമിംഗിലങ്ങളുടെ രൂപം മനുഷ്യർ അടുത്തറിയുന്നത്. രണ്ട് മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ നൂറുകണക്കിന് തിമിംഗിലങ്ങള്‍ കരയ്ക്കടിഞ്ഞതും അതില്‍ 50 എണ്ണം ചത്തതും. ശ്രീലങ്കയില്‍ 14 എണ്ണമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കരയ്ക്കടിഞ്ഞത്. പ്രതിവര്‍ഷം ലോകത്തെമ്പാടുമായി രണ്ടായിരത്തോളം കടല്‍സസ്തനികള്‍ ഇത്തരത്തില്‍ കരയ്ക്കടിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ഭൂരിഭാഗത്തിനും അതിജീവന സാധ്യതയും കുറവാണ്. തിമിംഗിലങ്ങളിലെ തന്നെ ഏറ്റവും ഭീമനായ നീലത്തിമിംഗിലം കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട്ടു കരയ്ക്കടിഞ്ഞത്. കേരള തീരങ്ങളിൽ അടുത്തകാലത്തായി തിമിംഗിലങ്ങള്‍ കരയ്ക്കടിയുന്ന വാര്‍ത്തകള്‍ അത്ര അസാധാരണ കാര്യമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Whales stranding,Kerala coast, environment, sea mammals death, dolphin death

Continue reading