പുതിയ സോളാര്‍ സബ്‌സിഡി സ്‌കീമിനെക്കുറിച്ച് അറിയാം, ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണാം

#ലഫ്.കേണല്‍ സുജിത്. എച്ച്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

അടുത്ത കാലത്ത് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഊര്‍ജപ്രതിസന്ധി. കല്‍ക്കരിയുടെ ലഭ്യതക്കുറവും വേനലില്‍ ഉണ്ടായ വിതരണ തടസ്സങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടി. വൈദ്യുതി ദൗര്‍ലഭ്യതക്ക് ഒരു ശാശ്വത പരിഹാരമായി സര്‍ക്കാരും വ്യാവസായിക മേഖലയും ഒരുപോലെ ചൂണ്ടിക്കാണിക്കുന്ന പരിഹാരമാണ് ഗ്രീന്‍ എനര്‍ജി. അതില്‍ തന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വൈദ്യുതി സ്രോതസ്സാണ് സൗരോര്‍ജം അഥവാ സോളാര്‍ എനര്‍ജി

ഗ്രീന്‍ എനര്‍ജി, സോളാര്‍ പവര്‍ ഫോര്‍ ഫ്യൂച്ചര്‍, സോളാര്‍ സബ്‌സിഡി എന്നെല്ലാം കേള്‍ക്കാത്തവര്‍ കുറവാണ്. എന്നാല്‍ സൗരോര്‍ജ പ്ലാന്റുകളുടെ സ്വീകാര്യത ഇനിയും ഉദ്ദേശിച്ച വിധത്തില്‍ വ്യപിച്ചിട്ടില്ല എന്നാണ് പ്രായോഗിക പരിശോധനയില്‍ കാണുന്നത്. സോളാറിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ പല സബ്‌സിഡി ആനുകൂല്യങ്ങളും അനുവദിച്ചു. തുടക്കത്തില്‍ 2022-ഓട് കൂടി നാല് ഗിഗാവാട്ട്‌സ് പുരപ്പുറ സൗരോര്‍ജ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തതെങ്കിലും വിവിധ വൈദ്യുത വിതരണ കമ്പനികളുടെയും മറ്റു ഏജന്‍സികളുടെയും തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം ഉദ്ദേശ്യ ലക്ഷ്യം കൈവരിച്ചില്ല. 2022 ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 'നാഷണല്‍ പോര്‍ട്ടല്‍ ഫോര്‍ റൂഫ് ടോപ്പ് സോളാര്‍ (National Portal for Rooftop Solar) സോളാര്‍ സബ്‌സിഡി സ്‌കീമിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി.

Content Highlights: Solar Panel Subsidy, green energy, India, National Portal for Rooftop Solar, solar scheme

Continue reading