ഭൂമിയെ മനസ്സിലാകാത്ത വികസനം: ജോഷിമഠ് പഠിപ്പിക്കുന്നത്

#ഡോ. സി.പി. രാജേന്ദ്രന്‍
ജോഷിമഠ്
ജോഷിമഠ്

ന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. അറുനൂറിലേറെ വീടുകളില്‍ വിള്ളല്‍ വീണു. അവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തേടിക്കൊണ്ടിരിക്കുകയുമാണ്. ജോഷിമഠിലെ പ്രധാന റോഡില്‍ വിള്ളല്‍ വീഴുന്നത് അവിടേക്കുള്ള യാത്രക്കാരെയും ബാധിക്കുന്നു.

ജോഷിമഠില്‍ സംഭവിക്കുന്നതിനു കാരണമന്വേഷിച്ചാല്‍ ആ പ്രദേശത്തു നടക്കുന്ന പലതരത്തിലുള്ള നിര്‍മാണപദ്ധതികളുടെ അശാസ്ത്രീയതയിലാകും നാം എത്തിച്ചേരുക. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന 'ചാര്‍ധാം ഹൈവേ' നിര്‍മാണപദ്ധതി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ഏഴോളം റോഡുകളുടെ വീതി പത്തുമീറ്ററോളം കൂട്ടുകയും അവയെല്ലാം രണ്ടുവരിപ്പാതയാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

Content Highlights: reason behind joshimath sinking

Continue reading