മുങ്ങുമോ മാലദ്വീപും? മുംബൈയും കേരളവും പേടിക്കണം; അകലെയല്ല കടൽ ഭീഷണി

തൂവെള്ള മണല്‍പ്പരപ്പുകള്‍, നീലയും പച്ചയും കലര്‍ന്ന നിറത്തില്‍ തിളങ്ങുന്ന കടല്‍വെള്ളം, ശാന്തമായ സമുദ്രസൗന്ദര്യം, പവിഴ ദ്വീപുകളുടെ മായക്കാഴ്ച... മാലദ്വീപ് എന്നാല്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയാണ്. എന്നാല്‍ ഈ പ്രൗഢിക്ക് പിന്നില്‍ മാലദ്വീപ് നേരിടുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്. 1200 ദ്വീപുകളിലായി ചിതറിക്കിടക്കുന്ന രാജ്യം കാലാവസ്ഥാ പ്രതിസന്ധിയുടെ കടുത്ത ഫലങ്ങള്‍ അനുഭവിക്കുകയാണ് എന്നതാണ് വാസ്തവം. ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമുദ്രനിരപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തിന്റെ തീരങ്ങളെ കാര്‍ന്നുതിന്നുന്നു. കാലാവസ്ഥാ വ്യതിയാനം മറ്റേത് കാലത്തേക്കാളും വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ടുവാലു, കിരിബാത്തി, മാര്‍ഷല്‍ ദ്വീപുകളെ പോലെ മാലദ്വീപും ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ്. മാലദ്വീപ് പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണോ? സ്വര്‍ഗം പോലുള്ള ഈ മണ്ണ് അപ്രത്യക്ഷമായാല്‍ ഈ രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും ലോകത്തില്‍ അതിന്റെ സ്ഥാനത്തിനും എന്ത് സംഭവിക്കും? മാലദ്വീപ് എന്ന രാഷ്ട്രം ഓര്‍മ മാത്രമാവുമോ?
വിനോദസഞ്ചാരത്തിന്റെ പറുദീസ
Content Highlights: Rising sea levels threaten the Maldives Learn about the climate crisis impact, displacement