പാര്‍ക്കില്‍ സൂക്ഷ്മജീവികളെ തിരഞ്ഞു, കണ്ടെത്തല്‍ ഞെട്ടിച്ചു; ചിത്രശലഭത്തിന് യു.എ.ഇ. 'പാസ്‌പോര്‍ട്ട്'

അബുദാബിയിൽ കണ്ടെത്തിയ കോമൺ ബാന്റ്ഡ് ഔള്‍, ഇൻസെെറ്റിൽകിരൺ കണ്ണൻ
അബുദാബിയിൽ കണ്ടെത്തിയ കോമൺ ബാന്റ്ഡ് ഔള്‍, ഇൻസെെറ്റിൽകിരൺ കണ്ണൻ

താനും നാളുകള്‍ക്ക് മുമ്പാണ് അറേബ്യന്‍ പെനിസുലയില്‍ ആദ്യമായി കണ്ടെത്തി വളര്‍ത്തിയ ശലഭങ്ങളില്‍ രണ്ടെണ്ണം അബുദാബി എന്‍വയോണ്‍മെന്റ് ഏജന്‍സി (Environment Agency – Abu Dhabi (EAD)) ഔദ്യോഗികമായി അവരുടെ എന്റമോളജി കളക്ഷനില്‍ കാറ്റലോഗ് ചെയ്തു ഉള്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ സ്വദേശികളെന്ന് വിശേഷിപ്പിക്കാവുന്ന കോമണ്‍ ബാന്റ്ഡ് ഔള്‍ (common banded awl) ചിത്രശലഭങ്ങള്‍ക്കാണ് യു.എ.ഇ. 'പാസ്‌പോര്‍ട്ട്' ലഭിച്ചത്. മലയാളിയും ശാസ്ത്രപ്രചാരകനുമായ കിരണ്‍ കണ്ണനാണ് അബുദാബിയില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശലഭത്തെ കണ്ടെത്തിയ അനുഭവം മാതൃഭൂമി ഡോട്കോമുമായി പങ്ക് വെയ്ക്കുകയാണ് കിരൺ കണ്ണൻ.

"നമുക്ക് ചുറ്റിലും ജൈവൈവിധ്യത്തിന്റെ വിപുലമായ ഒരു രഹസ്യലോകമുണ്ട്. ജീവിത പരിസരങ്ങളില്‍ നമ്മള്‍ നിരന്തരം കാണുന്ന പക്ഷികളും പ്രാണികളുമെല്ലാം അവയില്‍ വളരെ ചെറിയൊരു ശതമാനം മാത്രാണ്. നോക്കുമ്പോള്‍ മാത്രം തെളിഞ്ഞു കാണുന്ന കാഴ്ചകള്‍. പൊഴിഞ്ഞ ഇലകള്‍ക്ക് കീഴെ, രാത്രി മരുഭൂമിയില്‍, നടപ്പാത പാകിയ കല്ലുകള്‍ക്കിടയിലെ കുഞ്ഞു പുല്‍കാടുകളില്‍. എന്നും മനസില്‍ കൗതുകങ്ങള്‍ നിറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍. നാം ജീവിക്കുന്ന ലോകത്തിനെ അറിയുന്നതിന്റെ ആദ്യപടി നമുക്ക് ചുറ്റിലുമുള്ള പരിസ്ഥിതിയെ അറിയുക എന്നതാണ്. നമ്മളില്‍ ഓരോത്തരുത്തരിലും കണ്ടുപിടുത്തക്കാരുണ്ട്. ഇപ്പോള്‍ ഈ കുഞ്ഞു ശലഭം മൂലം ലഭിച്ച പ്രശസ്തി, സന്തോഷം അതെല്ലാം ഊര്‍ജമാണ്.'' കിരണ്‍ പ്രതികരിച്ചു.

Content Highlights: common banded awl have been recorded in abu dhabi for the first time

Continue reading