മനുഷ്യനെ കൊല്ലാനല്ല പാമ്പിന് വിഷം, ജാഗ്രത മതി ജീവൻ കാക്കാൻ

കൈകാലുകളില്ലാത്ത,ശല്കാവൃതമായ, ഇഴഞ്ഞുനടക്കുന്ന,നിശ്ശബ്ദനായ ഒരു ഉരഗവർഗജീവി. അത്ര ലളിതമായ ഒന്ന്. മറ്റേതൊരു ജീവിയേയും പോലുള്ള ഒരു ജീവിവർഗ്ഗം മാത്രമാണ് പാമ്പുകൾ. പണ്ടുപണ്ട് ദിനോസറുകളുടെ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിനു വർഷങ്ങൾ മുമ്പ് മണ്ണ് തൊട്ടവർ. പരിണാമത്തിന്റെ പരീക്ഷണപരമ്പരകളെ വിജയകരമായി അതിജീവിച്ച് ഇതുവരെ ഇഴഞ്ഞെത്തിയവർ. അവരെ പിടിച്ച് വിശ്വാസങ്ങളുടെ വസ്ത്രം ധരിപ്പിച്ച് വിശുദ്ധരാക്കുന്നതിനു പകരം വിശദമായി മനസ്സിലാക്കുകയാണ് വേണ്ടത്.
Content Highlights: all you need to know about snake day