സ്പൂണ്‍,മിഠായി,പ്ലാസ്റ്റിക് മാലിന്യം; കാലത്തിനനുസരിച്ച് കോലം മാറുന്ന പക്ഷിക്കൂടുകള്‍ | Nature Future

ഒരിക്കല്‍, ബെല്‍ജിയത്തിലെ ഒരു ആശുപത്രി വളപ്പില്‍ കണ്ട മാഗ്പി പക്ഷിയുടെ വമ്പന്‍ കൂട് ആളുകളില്‍ കൗതുകമുണര്‍ത്തി. പക്ഷിക്കൂടിന് ചുറ്റും കുന്തമുന പോലുള്ള 'സ്‌പൈക്കേഴ്‌സ്' തറച്ച് വെച്ചിരിക്കുന്നു. ശില്‍പ്പങ്ങളിലും ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും പക്ഷികള്‍ വരാതിരിക്കാന്‍ സ്ഥാപിക്കുന്ന അതേ ആന്റി-ബേഡ് സ്‌പൈക്‌സ്! ഈ പക്ഷിക്കൂട്ടില്‍നിന്ന് തുടങ്ങി 'നാച്വറാലിസ് ബയോ ഡൈവേഴ്‌സിറ്റി സെന്ററിലെ' ബയോളജിസ്റ്റ് ആയ ഓക്ക് ഫ്‌ളോറിയന്‍ ഹിമെസ്ട്രയുടെ ഗവേഷണം. ''മനുഷ്യര്‍ പക്ഷികള്‍ക്കെതിരെ വെച്ച ആന്റി-ബേഡ് സ്‌പൈക്‌സ് തട്ടിയെടുത്ത് മാഗ്പി പക്ഷി സ്വന്തം കൂട് സുരക്ഷിതമാക്കി. കൂടിന് ചുറ്റും ഉണ്ടായിരുന്നതോ ഏകദേശം 1500 സ്‌പൈക്‌സും
ശത്രുക്കളില്‍നിന്ന് രക്ഷ എന്ന നിലയ്ക്ക് മുള്ളുകളുള്ള ചെടിത്തണ്ടുകള്‍ കൂടിന് ചുറ്റും വെയ്ക്കുന്ന പതിവ് പക്ഷികള്‍ക്ക് മുന്‍പും ഉണ്ട്. മനുഷ്യനിര്‍മ്മിതമായ ലോഹമുള്ളുകളാണ് ഇന്ന് അവ തെരഞ്ഞെടുക്കുന്നത് എന്ന് മാത്രം. പക്ഷികളുടെ മധുരപ്രതികാരമായാണ് ഇതിനെ ഓക്ക് ഫ്ളോറിയന്‍ ഹിമെസ്ട്ര കാണുന്നത്. പക്ഷികളെ ഒഴിവാക്കാനുള്ള മനുഷ്യന്റെ വിദ്യയെ, കൂടുതല്‍ പക്ഷികളെയുണ്ടാക്കാനുള്ള കൂട് നിര്‍മ്മിക്കാന്‍ അവ പുനരുപയോഗിച്ചു.
Content Highlights: Crows and magpies using anti-bird spikes to build nests-nature future